ജര്‍മനി ലോകകപ്പില്‍ നിന്ന് പുറത്ത്; ചരിത്രമെഴുതി പാരഗ്വായ് പ്രീക്വാര്‍ട്ടറില്‍

ബോസ്റ്റണ്‍: ലോകകപ്പ് മോഹങ്ങള്‍ പാരഗ്വായിയുടെ പഞ്ചില്‍ അവസാനിച്ചതോടെ കരുത്തന്മാരായ ജര്‍മനി ലോകകപ്പില്‍ നിന്ന് പുറത്ത്. റൗണ്ട് ഒഫ് 32 മത്സരത്തില്‍ പാരഗ്വായിയോട് ഷൂട്ടൗട്ടില്‍ തോറ്റാണ് ജര്‍മനി പുറത്തായത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-4നാണ് പാരഗ്വായ് ജയിച്ച് കയറിയത്. തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പ് നോക്കൗട്ട് ഗോള്‍ എന്ന ചരിത്ര നേട്ടത്തോടെയാണ് ജര്‍മനിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റൗണ്ട് ഓഫ് 16ല്‍ പാരഗ്വായ് സ്ഥാനം നേടിയിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ പാരഗ്വായ് ലീഡ് എടുത്തപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജര്‍മനി സമനില പിടിച്ചു. 42ാം മിനിട്ടില്‍ പാരഗ്വായിയുടെ ജൂലിയോ എന്‍സീയോയാണ് ആദ്യ ഗോളടിച്ചത്. രണ്ടാം പകുതിയില്‍ ജര്‍മനിയുടെ കായ് ഹവേര്‍ട്സ് തിരിച്ചടിച്ചു. എക്സ്ട്രാടൈമിലും സമനില തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് കടന്നത്.ജര്‍മനിയുടെ ഹാവേര്‍ട്സ്, നിക്ക് വോള്‍ട്ട് മേഡ് എന്നിവരുടെ ഷൂട്ടൗട്ട് കിക്ക് പാഴായി. പാരഗ്വായ് താരങ്ങളുടെ രണ്ട് കിക്കും ലക്ഷ്യം കണ്ടില്ല. അതോടെ മത്സരം സഡന്‍ ഡെത്തിലെത്തി. ജൊനാഥന്‍ ടായുടെ കിക്ക് പാഴായപ്പോള്‍ പാരഗ്വായ് വലകുലുക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നാലെ ജര്‍മനി പുറത്തേക്കും പാരഗ്വായ് പ്രീക്വാര്‍ട്ടറിലേയ്ക്കും കടന്നു. എക്വഡോറിനെതിരായ തോല്‍വിയുടെ നിരാശ മറികടന്ന് പ്രീ ക്വാര്‍ട്ടര്‍ കടക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ ജര്‍മനിയെ പാരഗ്വായ് മടക്കി അയക്കുകയായിരുന്നു.

 

Top