ലോകകപ്പിന് മുന്‍പ് സ്‌പെയ്ന്‍ ടീമില്‍ നാടകീയ സംഭവങ്ങള്‍: പഴയ കോച്ചിനെ പുറത്താക്കി ഒരു മണിക്കൂറിനുള്ളില്‍ പുതിയ തലവനെ പ്രഖ്യാപിച്ചു

മാഡ്രിഡ്: വേള്‍ഡ് കപ്പിന് പന്തുരുളുന്നതിന് മണിക്കൂറുകള്‍ മുന്‍പ് പരിശീലകനെ പുറത്താക്കിയ സ്പെയിന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. നിലവില്‍ സ്പെയിന്‍ അണ്ടര്‍ 21 ടീം കോച്ചായആല്‍ബര്‍ട്ട് സെലാദസാണ് പുതിയ കോച്ചാകുക.

നാളെ കിക്കോഫിന് ലോകം ഒരുങ്ങുമ്പോള്‍ മുന്‍ ചാമ്പ്യന്മാരു കൂടിയായ സ്‌പെയ്ന്‍ കോച്ചിനെ പുറത്താക്കിയത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. മുഖ്യ പരിശീലകന്‍ ജുലന്‍ ലോപെതുഗിയാണ് പുറത്താക്കപ്പെട്ടത്. സിനദിന്‍ സിദാന്‍ രാജിവച്ചൊഴിഞ്ഞ റയല്‍ മാഡ്രിഡ് എഫ്സിയുടെ മാനേജര്‍ പദവി സ്വീകരിച്ചതാണ് കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിദാന്റെ ഒഴിവിലേക്ക് 21 ദിവസം മുന്‍പാണ് ലോപെതുഗി കരാര്‍ ഒപ്പുവച്ചത്. എന്നാലിത് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്പാനിഷ് ഫുട്ബോള്‍ അധികൃതര്‍ അറിഞ്ഞത്. ഈ നീക്കത്തില്‍ ഏറെ രോഷാകുലനായാണ് റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതികരിച്ചത്.

‘ജുലന്‍ ലോപെതുഗിയെ ദേശീയ ടീമിന്റെ മാനേജര്‍ പോസ്റ്റില്‍ നിന്ന് പുറത്താക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു’ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയല്‍സ് പറഞ്ഞു.

‘ഞങ്ങള്‍ ഇവിടെ വരെയെത്തിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. പക്ഷെ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹത്തെ പുറത്താക്കാതിരിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന് എല്ലാ ആശംസകളും’ ലൂയിസ് കൂട്ടിച്ചേര്‍ത്തു.

Top