കുട്ടിഞ്ഞ്യോയെ നാറ്റിക്കാന്‍ നെയ്മര്‍ മുന്നില്‍: തലയില്‍ മുട്ടയടിച്ച് മൈദയില്‍ കുളിപ്പിച്ച് ചങ്കിന്റെ ജന്മദിനാഘോഷം

ചൊവ്വാഴ്ച 26 വയസ് തികഞ്ഞ ബ്രസീലിയന്‍ താരം ഫിലിപ് കുട്ടിഞ്ഞ്യോയ്ക്ക് സര്‍പ്രൈസ് ഒരുക്കി ടീം അംഗങ്ങള്‍. നെയ്മറും മാര്‍സെലോയും അടക്കമുളള താരങ്ങള്‍ കുട്ടിഞ്ഞ്യോയുടെ ജന്മദിനം ആഘോഷമാക്കി മാറ്റി. കുട്ടിഞ്ഞ്യോയുടെ തലയില്‍ മുട്ടയടിച്ച് പൊട്ടിച്ചാണ് നെയ്മര്‍ ആഘോഷത്തിന് തുടക്കമിട്ടത്. പിന്നാലെ സഹതാരങ്ങള്‍ മൈദയില്‍ അദ്ദേഹത്തെ കുളിപ്പിച്ചു.

ലോകകപ്പിന് മുമ്പായി താരങ്ങളുടെ ആഘോഷം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടിന് അടുത്തുളള യഗ് സ്പോര്‍ട്‌സ് സ്റ്റേഡിയത്തിലാണ് ബ്രസീലിയന്‍ താരങ്ങള്‍ പരിശീലനം നടത്തുന്നത്. ഇവിടെ വച്ചാണ് ജന്മദിനാഘോഷം നടന്നത്. അയ്യായിരത്തോളം കാണികളാണ് പരിശീലനം കാണാനെത്തിയത്. ലോകകപ്പിന് മുമ്പ് ഇത് ആദ്യത്തെ പരിശീലനമാണ് ടീം റഷ്യന്‍ മണ്ണില്‍ നടത്തുന്നത്. റഷ്യ ലോകകപ്പിലെ ഫേവറിറ്റുകളാണ് ബ്രസീല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെയ്മറിന്റെ നേതൃത്വത്തിലെത്തുന്ന ബ്രസീല്‍ ടീം ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും സന്തുലിതമായ നിരകളിലൊന്നാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നേരിട്ട് പ്രവേശനം നേടിയ ആതിഥേയരായ റഷ്യ കഴിഞ്ഞാല്‍ ഏറ്റവുമാദ്യം ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത് ബ്രസീല്‍ ആണെന്നത് തന്നെ അവരുടെ കരുത്ത് വ്യക്തമാക്കുന്നു. അര്‍ജന്റീനയും ഉറുഗ്വായും കൊളംബിയയും പെറുവും ചിലിയുമൊക്കെയുള്ള ദക്ഷിണ അമേരിക്കയില്‍ നിന്നാണവര്‍ ലോകകപ്പിലേക്ക് ആധികാരികമായി, വ്യക്തമായ മുന്‍തൂക്കത്തോടെ ചുവടുവച്ചത്.

സ്വന്തം നാട്ടില്‍ നടന്ന 2014 ലോകകപ്പില്‍ നിന്ന് നെയ്മറിന്റെ ടീം ഏറെ മുന്നോട്ടുപോയെങ്കിലും സെമിയില്‍ ഏഴ് ഗോളിന് ജര്‍മ്മനിയോടേറ്റ തോല്‍വി അവരെ ഇന്നും വേട്ടയാടുന്നുണ്ടെന്നതാണ് വാസ്തവം. പരുക്കേറ്റ നായകന്‍ നെയ്മറില്ലാതെ സെമിയ്ക്കിറങ്ങിയ കാനറികള്‍ ബൊലെ ഹൊറിസോണ്ടയില്‍ ജര്‍മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പിടഞ്ഞുവീണത്. 1950 ലോകകപ്പ് ഫൈനലില്‍ ഉറുഗ്വായോടേറ്റ തോല്‍വിക്ക് ശേഷം ബ്രസീലിനെ വേട്ടയാടുന്ന മാരക്കനായിലെ ആ രണ്ടാം ദുരന്തത്തിന്റെ മുറിവുണക്കാന്‍, ഫുട്‌ബോളിനെ ജീവതാളമാക്കിയ ബ്രസീല്‍ ജനതയ്ക്ക് ഇത്തവണ കിരീടം നേടിയേ തീരൂ.

Top