16കാരിയെ 33പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

brazil-rape

റിയോ ഡി ജനീറോ: ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രസീലില്‍ കഴിഞ്ഞ ദിവസം 16കാരി കൂട്ട ബലാത്സംഗത്തിനിരയായി. 33പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടി പീഡിപ്പിച്ചത്. ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ഞെട്ടിപ്പിക്കുന്ന നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്.

പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ശനിയാഴ്ച പടിഞ്ഞാറന്‍ റിയോയിലാണ് സംഭവം. ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് മയക്കുമരുന്നു കൊടുത്തു അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

പിറ്റേന്ന് ബോധം തിരികെകിട്ടിയപ്പോള്‍ താന്‍ മറ്റൊരു വീട്ടിലായിരുന്നുവെന്നും, പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച പീഡനത്തിന്റെ 40 സെക്കന്‍ഡ് വീഡിയോയും ചിത്രങ്ങളും അക്രമികളില്‍ ഒരാള്‍ ട്വീറ്ററില്‍ ഇട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

സോഷ്യല്‍മീഡിയയില്‍ ‘നെവര്‍ റേപ് എഗെയ്ന്‍’ എന്ന ഹാഷ് ടാഗിലൂടെയാണ് നിരവധി പേര്‍ സംഭവത്തോട് പ്രതികരിക്കുന്നത്. നിരവധി വനിത, വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടുകയും ചെയ്തു

Top