പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക്‌നേരെ പീഡനശ്രമം; കാസറഗോഡ് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

രാജപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് പിടികൂടി. രാജപുരം പാലക്കല്ല് എലിക്കോട്ടുകയിലെ കടവില്‍ ജോസ് (59)ആണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ പോക്‌സോ, പട്ടികജാതി പട്ടികവര്‍ഗ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് പ്രദേശിക നേതാവുകൂടിയായ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഒന്നരമാസം മുമ്പായിരുന്നു സംഭവം.

പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ സംഭവം പുറത്തറിഞ്ഞ പ്രതിയുടെ ബന്ധുക്കള്‍ പരാതി നല്‍കുന്നതില്‍ നിന്ന് കുടുംബത്തെ പിന്തിരിപ്പിച്ചു. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കൗണ്‍സിലിംഗിനിടെയാണ് അദ്ധ്യാപകര്‍ ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് അദ്ധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Top