ഡിഷ് ആന്റിന ശരിയാക്കാന്‍ വീട്ടിലെത്തി; അമ്മയുമായി ബന്ധം സ്ഥാപിച്ച് നിരന്തരം മകളെ പീഡിപ്പിച്ചു; യുവാവ് പൊലീസ് പിടിയില്‍

തിരുവനന്തപുരം: ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാനെത്തിയ യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ഡിഷ് ആന്റിന ഓപ്പറേറ്ററായ പാലോട് കൊല്ലായില്‍ ചല്ലിമുക്ക് ചല്ലിഭവനില്‍ ജോഷി എന്ന സതീഷി(31)നെയാണ് അറസ്റ്റു ചെയ്തത്.

നിരവധി മോഷണക്കേസുകളിലുള്‍പ്പടെ ജയിലില്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് സതീഷെന്നും പാങ്ങോട് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത കണ്ട വീട്ടുകാര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലോട് സ്വദേശി സതീഷിനെയാണ് പോക്സോ നിയമ പ്രകാരം അറസ്റ്റു ചെയ്തത്. 2016 ഏപ്രിലില്‍ വീട്ടില്‍ ഡിഷ് ആന്റിന സ്ഥാപിക്കാനെത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കുട്ടിയുമായി ചങ്ങാത്തം കൂടുകയും വിവാഹ വഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്.

ഒരാഴ്ച മുന്‍പ് കുട്ടിയുടെ പെരുമാറ്റ രീതിയില്‍ വ്യത്യാസം കണ്ട വീട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ചറിയുകയും പാങ്ങോട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇയാള്‍ പാലോട്, കടയ്ക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയെ സതീഷ് പീഡിപ്പിച്ച് വരികയാണ്. പെണ്‍കുട്ടിയുടെ വീട്ടിലെ ഡിഷ് ആന്റിന റിപ്പയര്‍ ചെയ്യാനെത്തി, കുട്ടിയുമായി ചങ്ങാത്തം കൂടി. പിന്നീട് പെണ്‍കുട്ടിയുടെ അമ്മയുമായി സതീഷ് സൗഹൃദത്തിലാവുകയും ചെയ്തു.

അമ്മയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇയാള്‍ പതിവായി വീട്ടില്‍ വരുന്നയാളായിരുന്നു. പെണ്‍കുട്ടിയുമായി പ്രണയം അഭിനയിച്ച ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു.

തന്റെ വീട്ടിലെത്തി മകളെ പീഡിപ്പിച്ചുവെന്ന വിവരം പെണ്‍കുട്ടിയുടെ അമ്മ ആദ്യം അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചതോടെയാണ് കുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് സതീഷിനെതിരെ പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Top