ലീഡർ കെ കരുണാകരന്റെ വിശ്വസ്തൻ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു!!

ഡബ്ലിൻ : ലീഡറുടെ മകൾ പദ്മജ വേണുഗോപാലിന് പിന്നാലെ ലീഡറുടെ വിശ്വസ്തനായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു.കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ ആണ് പുതുതായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് . പത്മജ വേണുഗോപാലിന് പിന്നാലെയാണ് ലീഡറുടെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരും ബിജെപിയിലെത്തിയത്.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരൻ നായർ തീരുമാനം പ്രഖ്യാപിച്ചത്. നാലുതവണ പൂജപ്പുര വാർഡിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോർപറേഷനില്‍ അംഗമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം ഇടതുപക്ഷം പ്രചരണായുധമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസും കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു.

Top