മനിതികള്‍ ജീവനും കൊണ്ടോടുന്നത് കാണുമ്പോള്‍ കരുണാകരനെ ഓര്‍മ്മവരുന്നു; ലീഡറുടെ ഓര്‍മ്മദിനത്തില്‍ വ്യത്യസ്തമായ ഒരു കുറിപ്പ്

മലകയറാനെത്തിയ മനിതി സംഘടനയിലെ സ്ത്രീകള്‍ ജീവനും കൊണ്ടോടുന്ന കാഴ്ച കാണുമ്പോള്‍ മുന്‍ കേരള മുഖ്യമന്ത്രി അന്തരിച്ച കെ.കരുണാകരനെയാണ് ഓര്‍മ്മവരുന്നതെന്ന് അഡ്വ.ജയശങ്കര്‍ 1983 ല്‍ അദ്ദേഹം കേരള മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ശബരിമല നിലയ്ക്കലില്‍ തോമാ ശ്ലീഹായുടെ കുരിശു കണ്ടെത്തിയതും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി മെത്രാന്‍ പളളി പണിയാന്‍ ശ്രമം തുടങ്ങിയതും. ഈ സംഭവത്തെ തുടര്‍ന്ന് കേരളക്കരയില്‍ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറില്‍ ശക്തമായ പ്രതിഷേധമുണ്ടായി, ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കെ.കരുണാകരനെ അപമാനിക്കാന്‍ വരെ ശ്രമമുണ്ടായി. എന്നാല്‍ ഈ വിഷയത്തെ രമ്യമായി പരിഹരിക്കുന്നതിനായി അന്നത്തെ മുഖ്യമന്ത്രി നടത്തിയ നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ മലകയറാനെത്തിയ മനിതികള്‍ ജീവനും കൊണ്ടോടുന്ന കാഴ്ച ടെലിവിഷനില്‍ കാണുമ്പോള്‍ കരുണാകരന്റെ മഹത്വം ഒരിക്കല്‍ കൂടി തിരിച്ചറിയുന്നെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബര്‍ 23
കെ കരുണാകരന്റെ ചരമവാര്‍ഷികം.

1983ല്‍ കരുണാകരന്‍ കേരള മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് നിലക്കലില്‍ തോമാ ശ്ലീഹായുടെ കുരിശു കണ്ടെത്തിയതും കാഞ്ഞിരപ്പള്ളി മെത്രാന്‍ പളളി പണിയാന്‍ ഒരുങ്ങിയതും. ഞടടകാര്‍ അതിഭയങ്കരമായി പ്രതരോധിച്ചു; മധ്യ തിരുവിതാംകൂര്‍ സംഘര്‍ഷ പൂരിതമായി. ഗുരുവായൂരില്‍ തൊഴാനെത്തിയ മുഖ്യന്റെ ഉടുമുണ്ടുരിഞ്ഞ് അപമാനിക്കാന്‍ വരെ ശ്രമം നടന്നു.

കരുണാകരന്‍ പത്രാധിപന്മാരുടെ യോഗം വിളിച്ചു പ്രകോപനപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കരുതെന്ന് ഹിന്ദു സംഘടനകളെയും ക്രൈസ്തവ മത മേലധ്യക്ഷരെയും ഗുണദോഷിച്ചു. ആങ്ങാമൂഴിയില്‍ പളളിപണിയാന്‍ അഞ്ചേക്കര്‍ പതിച്ചു കൊടുത്തു പ്രശ്‌നം തീര്‍ത്തു.

പോലീസ് സംരക്ഷണത്തോടെ മലകയറാനെത്തിയ മനിതികള്‍ ജീവനും കൊണ്ടോടുന്ന കാഴ്ച ടെലിവിഷനില്‍ കാണുമ്പോള്‍ കരുണാകരന്റെ മഹത്വം ഒരിക്കല്‍ കൂടി തിരിച്ചറിയുന്നു.

ലീഡര്‍ക്ക് ആദരാഞ്ജലികള്‍

Top