കൈക്കുഞ്ഞുമായി കാവ്യാമാധവൻ വനിതാ മതിലിൽ അണിചേരും; മഞ്ജു വാര്യരെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ

കൊച്ചി:താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും പറഞ്ഞ മഞ്ജു വാര്യർ അതിൽ നിന്നും പിന്മാറി .നവോഥാന മൂല്യങ്ങളെ കെട്ടിപ്പൊക്കാനെന്ന് രൂപീകരിച്ച സംസ്ഥാന സർക്കാർ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാമതിലില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്മാറിയതിനെ പരിഹസിച്ച്‌ അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷനുമായ എ.ജയശങ്കര്‍ രംഗത്ത്.മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സര്‍ക്കാര്‍ പരിപാടിയാണ് വനിതാമതിലെന്ന് മഞ്ജു കരുതിയതെന്നും മതിലിന് രാഷ്ട്രീയവും മതവും ജാതിയും ഉണ്ടെന്ന് താരം കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു വാര്യർ പിൻമാറിയതോടെ വനിതാ മതിൽ വിജയിപ്പിക്കേണ്ടത് ‘അമ്മ’സംഘടനയുടെയും ദിലീപ് ഫാൻസ്‌ അസോസിയേഷൻ്റെയും അഭിമാനപ്രശ്നമായി മാറിയെന്നും കാവ്യ മാധവൻ കൈക്കുഞ്ഞുമായി വനിതാ മതിലിൽ ചേരാൻ സാധ്യതയെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു മഞ്ജുവിന്റെ പിന്മാറ്റം .എന്നാൽ കാവ്യ മാധവൻ കൈക്കുഞ്ഞുമായി വനിതാ മതിലിൽ അണിചേരാനും സാധ്യതയുള്ളതിനാലാണ് മഞ്ജു പിന്മാറിയതെന്നും എ.ജയശങ്കര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :

മഞ്ജു വാര്യർ വനിതാ മതിലിനുളള പിന്തുണ പിൻവലിച്ചു.സമസ്ത കേരള വാര്യർ സമാജം നവോത്ഥാന മൂല്യങ്ങളെയും വനിതാ മതിലിനെയും എതിർക്കുന്നതു കൊണ്ടല്ല, ഒടിയൻ സിനിമക്കെതിരെ നടന്ന ഒടിവിദ്യയിൽ മനംനൊന്തിട്ടുമല്ല മഹാനടി മനസ്സു മാറ്റിയത്.

മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സർക്കാർ പരിപാടിയാണ്‌ വനിതാ മതിൽ എന്നാണ് മഞ്ജു കരുതിയത്രേ. മതിലിനു രാഷ്ട്രീയവും മതവും ജാതിയും ഉപജാതിയും നവോത്ഥാന പാരമ്പര്യവും ഉണ്ടെന്ന് സ്വപ്നേപി അറിഞ്ഞില്ല.

കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. സിനിമ, നൃത്തം, പരസ്യം- അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല, താല്പര്യമില്ല. അതുകൊണ്ട് മതിലു പണിയിൽ നിന്ന് സവിനയം പിന്മാറുന്നു. സോറി.

മഞ്ജു വാര്യർ പിൻമാറിയതോടെ വനിതാ മതിൽ വിജയിപ്പിക്കേണ്ടത് ‘അമ്മ’സംഘടനയുടെയും ദിലീപ് ഫാൻസ്‌ അസോസിയേഷൻ്റെയും അഭിമാനപ്രശ്നമായി മാറി. കാവ്യ മാധവൻ കൈക്കുഞ്ഞുമായി വനിതാ മതിലിൽ അണിചേരാനും സാധ്യത.

# ജനപ്രിയ നായകനൊപ്പം,
നവോത്ഥാന മൂല്യങ്ങൾക്കൊപ്പം.

Latest
Widgets Magazine