ദിലീപിനെതിരെ ഇടവേള ബാബു; ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് പറഞ്ഞെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: ദിലീപിനെതിരെ വെളിപ്പെടുത്തലുമായി നടന്‍ ഇടവേള ബാബു. ദിലീപിനെതിരെ അമ്മ നേതൃത്വം തന്നെ പൊലീസിന് മൊഴി നല്‍കിയിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്ത് വന്നിരിക്കുന്നു. തനിക്ക് വരുന്ന സിനിമാ അവസരങ്ങള്‍ ദിലീപ് നിഷേധിക്കുന്നുവെന്ന് ആക്രണത്തിനിരയായ നടി പരാതിപ്പെട്ടിരുന്നെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഇന്ന് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പൊലീസിന് നല്‍കിയ മൊഴിയിലാണ ഈ വെളിപ്പെടുത്തല്‍.

നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു, അന്ന് അതിനെക്കുറിച്ച് ഞാന്‍ ദിലീപിനോട് ചോദിച്ചിരുന്നു, അപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നതെന്ന് ദിലീപ് ചോദിച്ചുവെന്ന് ഇടവേളബാബു മൊഴിയില്‍ പറയുന്നു. ഏതൊക്കെ സിനിമയില്‍ നിന്നാണ് ദിലീപ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ലെന്നും ഇടവേള ബാബു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരയായ നടിയും ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ വഴക്കുണ്ടായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ഇത് സംഭവിച്ചത്. ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി സിനിമാ മേഖലയിലുള്ളവര്‍ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. നടന്‍ സിദ്ദിഖ് അന്ന് ഈ പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍ പറയുന്നു. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്. അതാത് സമയത്ത് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ലെന്നും ഇടവേള ബാബുവിന്റെ മൊഴിയിലുണ്ട്.

Top