രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാന്‍; കോണ്‍ഗ്രസിനെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ ഒന്നുമറിയില്ല !

തിരുവനന്തപുരം: തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍. സിനിമ കുറയുന്ന വേളയില്‍ കുടുംബവുമൊത്തു യാത്രചെയ്യണമെന്നാണ് ആഗ്രഹമെന്നും ലാല്‍ പറയുന്നു. കേരളാ കൗമുദിയുടെ സിനിമാ മാസികയിലാണ് ലാല്‍ മനസ്സ് തുറക്കുന്നത്.

കോണ്‍ഗ്രസിനെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ ചോദിച്ചാല്‍ ആധികാരികമായി പറയാന്‍ എനിക്കറിയില്ല. അങ്ങനെയുള്ള ഒരാള്‍ ആ പാര്‍ട്ടിയില്‍ എങ്ങനെ പോയി ചേരും. അല്ലെങ്കില്‍ നമ്മള്‍ അതിനെക്കുറിച്ച് വ്യക്തമായി പഠിക്കണം. ഇപ്പോള്‍ അതിനുള്ള സമയമില്ലെന്നാണ് സൂപ്പര്‍ താരത്തിന്റെ പ്രതികരണം.രാഷ്ട്രീയത്തെ കുറിച്ച് മോഹന്‍ ലാല്‍ വിലയിരുത്തലുകള്‍ നടത്തുന്നത് ഇങ്ങനെ: നല്ല സിനിമകളുണ്ടാകുമ്പോഴാണ് സിനിമയ്ക്ക് ഗുണമുണ്ടാകുന്നത്. നല്ല സിനിമകളുണ്ടാകുമ്പോള്‍ പ്രേക്ഷകര്‍ കൂടുതലായി സിനിമ കാണാന്‍ വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപ്പോള്‍ നല്ല തീയേറ്ററുകളുണ്ടാകും. സിനിമയിലാണ് മാറ്റമുണ്ടാകേണ്ടത്. സിനിമയിലുള്ളവര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് സിനിമയ്ക്ക് വേണ്ടിയല്ലല്ലോ. ജനപ്രതിനിധി നാടിന്റെ എല്ലാ കാര്യങ്ങളും നോക്കണം. സിനിമയുടെ ചില കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ക്ക് ചിലപ്പോള്‍ സഹായിക്കാന്‍ പറ്റും. അല്ലാതെ സിനിമയ്ക്ക് ഗുണകരമാകുന്ന രീതിയില്‍ അവരെന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നമുക്കിപ്പോള്‍ പറയാന്‍ പറ്റില്ല. അതുകൊണ്ടാണ് സിനിമയ്ക്ക് ഒരു മന്ത്രി എന്ന ആശയം ഇവിടെയുണ്ടായത്. സിനിമാതാരങ്ങള്‍ക്ക് സിനിമയെക്കുറിച്ച് കൂടുതലറിയാം. സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചറിയാം. അത്തരത്തില്‍ അവര്‍ക്ക് നമ്മളെ സഹായിക്കാന്‍ കഴിയുംലാല്‍ വിശദീകരിച്ചു.

രാഷ്ട്രീയത്തിലേക്ക് യാതൊരു താല്‍പര്യവുമില്ല. അങ്ങനെ ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ ചില സംഭാഷണങ്ങളിലോ ബ്ലോഗിലെ ചില പരാമര്‍ശങ്ങളുടെയൊക്കെ പേരിലോ ഇയാള്‍ അവരുടെയാളാണ് മറ്റവരുടെയാളാണ് എന്നൊക്കെ പറയാറുണ്ട്. എനിക്ക് അതൊന്നും ഇതുവരെ ബാധകമല്ല. എല്ലാവരോടും സൗഹൃദമുള്ളയാളാണ് ഞാന്‍. ഞാനെന്തെഴുതിയാലും ഒരാളെപ്പറ്റിയാണെന്ന് ഒരാള്‍ക്ക് തോന്നിയാല്‍ ഞാനെന്ത് ചെയ്യാനാണ്. ഒരാളെ പിന്‍ പോയിന്റ് ചെയ്ത് ഞാനിതുവരെ ഒന്നും എഴുതിയിട്ടില്ല. അത്തരത്തില്‍ രാഷ്ട്രീയമായി നല്ല അറിവും വിവരവുമുള്ളൊരാളല്ല ഞാന്‍.

ഏത് കാര്യത്തിലും നമുക്കൊരു പ്രതിബദ്ധത വേണം. കക്ഷി രാഷ്ട്രീയത്തോട് അല്ലെങ്കില്‍ ഒരു പാര്‍ട്ടിയോട് താല്‍പര്യം വരണമെങ്കില്‍ എനിക്കതിനെക്കുറിച്ച് നല്ല ധാരണ വേണം. കോണ്‍ഗ്രസിനെക്കുറിച്ചോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ ചോദിച്ചാല്‍ ആധികാരികമായി പറയാന്‍ എനിക്കറിയില്ല. അങ്ങനെയുള്ള ഒരാള്‍ ആ പാര്‍ട്ടിയില്‍ എങ്ങനെ പോയി ചേരും. അല്ലെങ്കില്‍ നമ്മള്‍ അതിനെക്കുറിച്ച് വ്യക്തമായി പഠിക്കണം. ഇപ്പോള്‍ അതിനുള്ള സമയമില്ലെന്നും വിശദീകരിക്കുന്നു.

ഞാന്‍ വളരെ സ്വതന്ത്രമായി നടക്കാനിഷ്ടപ്പെടുന്നയാളാണ്. ഞാന്‍ സിനിമയിലെത്തിയിട്ട് മുപ്പത്തിയെട്ട് വര്‍ഷമായി. കുറച്ചുനാള്‍ കഴിയുമ്പോള്‍ സിനിമകള്‍ കുറയ്ക്കും അല്ലെങ്കില്‍ കുറയും. ആ സമയത്ത് എനിക്ക് ഒരുപാട് യാത്ര ചെയ്യണമെന്നുണ്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്നുണ്ട്. ഈ ലോകം മുഴുവന്‍ കാണണമെന്നുണ്ട്. ഈ സമയത്ത് എന്റെ മനസ്സില്‍ ഈ ഉത്തരമാണ്. നാളെ ഇതല്ലല്ലോ നിങ്ങള്‍ പറഞ്ഞതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. അഭിപ്രായങ്ങള്‍ മാറാം. മാറാതിരിക്കാം ലാല്‍ പറയുന്നു

Top