തെളിവ് നശിപ്പിച്ചതിലടക്കം നാദിര്‍ഷയ്ക്ക് പങ്ക് .നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന; ക്വട്ടേഷന് പിന്നില്‍ ‘മാഡം’ ഇല്ല

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയില്‍ മുഖ്യപ്രതിയായ ദിലീപിൻറെ അടുത്ത സുഹൃത്തും സംവിധായകനായ നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. അപ്പുണ്ണിയും നാദിര്‍ഷയും നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നു. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. തെളിവ് നശിപ്പിച്ചതിലടക്കം നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.അതേസമയം നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷനു പിന്നില്‍ സ്ത്രീ ഇല്ല എന്ന കാര്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

ആക്രമണ സമയത്ത് സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സുനി പറഞ്ഞിരുന്നു. നടിയോടാണ് ആക്രമണ സമയത്ത് ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് സുനി പറഞ്ഞത്. ഇക്കാര്യം ആദ്യമൊഴിയില്‍ത്തന്നെ നടി പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ ഒരു മാഡത്തെക്കുറിച്ചും സുനി പരാമര്‍ശിച്ചിരുന്നു. പൊലീസ് അന്വേഷണം ദിലീപിലേയ്ക്ക് എത്തിച്ചേരാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.

ദിലീപിന്റെ വിശ്വസ്തനായിരുന്ന പള്‍സര്‍ സുനിയെന്നും ജയിലില്‍നിന്നയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൊലീസ് പറയുന്നു. ദിലീപിലേയ്ക്ക് അന്വേഷണം പോകാതിരിക്കാന്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ സുനി പരമാവധി ശ്രമിച്ചിരുന്നു. ജയിലിലായാലും ദിലീപ് തന്നെ സാമ്പത്തികമായി സഹായിക്കുമെന്ന് സുനിക്ക് ഉറപ്പുണ്ടായിരുന്നു.ABI DILEEP ബോധപൂര്‍വ്വം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ഇത്തരം മൊഴി നല്‍കിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. പലരെയും അങ്ങോട്ടുചെന്ന് കണ്ടാണ് ചോദ്യംചെയ്യുന്നത്. മറ്റുചിലരെ രഹസ്യമായി കണ്ടും ഫോണിലും ചോദ്യംചെയ്യുന്നുണ്ട്. ദിലീപിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെയാണ് ചോദ്യംചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് തെളിവുകളുടെ ശേഖരണമാണ് ഇതിലൂടെ പോലീസ് നടത്തുന്നത്.

അതേസമയം നടിയെ ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയില്‍ മുഖ്യപ്രതിയായ ദിലീപ് മഞ്ജുവാര്യര്‍ക്കും കാവ്യാമാധവനും മുമ്പാ യി വിവാഹം കഴിച്ചെന്ന് പറയപ്പെടുന്ന യുവതി ഇപ്പോള്‍ ഗള്‍ഫിലെന്ന് റിപ്പോര്‍ട്ട്. സിനിമാതാരമായി മാറിയ ദിലീപ് പിന്നീട് മഞ്ജുവാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കി.ദിലീപിന്റെ വ്യക്തിവിവരങ്ങള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കുന്നതിന് വേണ്ടി പോലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് എത്തിയത്. ആലുവ ദേശം റജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നു. ഈ വിവാഹത്തിന്റെ രേഖകള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പിന്നീട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി രജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദാക്കി.മിമിക്രിതാരം അബിയായിരുന്നു ഇതിന് സാക്ഷിയെന്നും പോലീസ് പറഞ്ഞതായി മംഗളം ചാനലാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അബിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നും പറയുന്നു.

Top