അറസ്റ്റ് ഇന്ന് രാത്രി?…. പോലീസിന് നിയമോപദേശം ലഭിച്ചു..


തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി പ്രമുഖരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും.വൈകീട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയിൽ ചേരുന്നുണ്ട്.ഇതിന്  ശേഷം രാത്രിയോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.ദിലീപ്, നാദിർഷാ, കാവ്യ മാധവൻ, കാവ്യയുടെ അമ്മ, പിന്നെ ഇവരുമായി നേരിട്ട് അടുപ്പമുള്ള ഒരു യുവനടി എന്നിവരോട് ഒരു കാരണവശാലും കൊച്ചി വിട്ട് പോകരുതെന്ന് അന്വേഷണ സംഘം നിർദ്ധേശിച്ചിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തീർന്നതിന് ശേഷം ഇവരിൽ ചിലരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും.ഇതിന് ശേഷമായിരിക്കും അറസ്റ്റ് ഉണ്ടാകുക. എന്നാൽ എത്ര പേരെ അറസ്റ്റ് ചെയ്യുമെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. നടിയെ പൾസർ സുനി അക്രമിച്ചതിന്റെ  ദൃശ്യങ്ങൾ ഈ യുവനടിയുടെ പക്കലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. 39 മിനിട്ട് ദൈർഘ്യമുള്ള  ഈ ദൃശ്യങ്ങളടക്കം മുഴുവൻ ശാസ്ത്രീയ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.ഐ ജി ജിനേന്ദ്ര കശ്യപ് നേരിട്ടായിരിക്കും ഇന്ന് പ്രതികളെ ചോദ്യം ചെയ്യുകയെന്നും സൂചനയുണ്ട്. അവസാന വട്ട ചോദ്യം ചെയ്യലിന് ശേഷം മാത്രമായിരിക്കും ഇവരിൽ ആരെയെല്ലാം  അറസ്റ്റ് ചെയ്യുക എന്ന കാര്യത്തിൽ തീരുമാനമാകുകയുള്ളൂ എന്ന് അന്വേഷണ സംഘത്തിലെ പ്രധാനിയായ ഒരാൾ ഡെയ്ലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു.

അതേ സമയം നാദിർഷയും, ദിലീപും മുൻകൂർ ജാമ്യത്തിനായി നിയമോപദേശം  തേടിയതായാണ് വിവരം. സർക്കാരുമായി അടുപ്പമുള്ള  ഒരു മുതിർന്ന അഭിഭാഷകനടക്കം മൂന്ന് പ്രമുഖ അഭിഭാഷകരോടാണ് മുൻകൂർ ജാമ്യത്തിനായുള്ള  ഉപദേശം തേടിയത്.ഇവരിൽ ആരെങ്കിലും ഒരാൾ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരായേക്കും. മാധ്യമ വാർത്തകളിൽ സ്വാധീനത്തിൽ് തങ്ങളെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അത് കൊണ്ട് മുൻകൂർ ജാമ്യം നൽകണമെന്നും കോടതിയിൽ ആവശ്യപ്പെടാമെന്നാണ് ഇരുവർക്കും ലഭിച്ച നിയമോ പദേശം എന്നറിയുന്നു. ആരോപണ വിധേയർ എല്ലാവരും ഒരു ജാമ്യത്തിനായി സമീപിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. മുൻകൂർ ജാമ്യത്തിന്  പോയാലും അതിനെ മറികടക്കാനുള്ള  തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ മുന്നോട്ട് പോകണമെന്ന് സർക്കാരും പോലീസിന് നിർദ്ധേ ശം നൽകി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരത്തുള്ള എഡിജി പി ബി സന്ധ്യ മുഖ്യമന്ത്രിയുടെ ഓഫീസുമായും, ഡിജിപിയുമായും  ചർച്ച നടത്തിയിട്ടുണ്ട് .പോലീസും ഈ വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എട്ട് അഭിഭാഷകരോട് അഭിപ്രായം ചോദിച്ച ശേഷമാണ്  അറസ്റ്റിലേക്ക് നീങ്ങാൻ പോലീസ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. രാത്രി അറസ്റ്റുണ്ടായാൽ അത് രഹസ്യമായിട്ടായിരിക്കുമെന്നും പോലീസ് വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.

Top