നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി ! വിചാരണക്ക് സ്റ്റേയില്ല.ദിലീപിനെ ക്രോസ് വിസ്താരം ചെയ്യുന്നത് ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം

ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ സ്‌റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സ്റ്റേ ചെയ്തില്ല . കേസില്‍ ദിലീപിന്റെ ക്രോസ് വിസ്താരം ദൃശ്യങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ നടത്താവൂയെന്നും കോടതി വിധിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച റിപ്പോർട്ട് 3 ആഴ്ചക്കകം നൽകണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഫൊറന്‍സിക് വിഭാഗത്തിനും കോടതി നിര്‍ദേശം നല്‍കി. ഫൊറന്‍സിക് പരിശോധനാ ഫലം വന്നതിനു ശേഷം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫൊറന്‍സിക് പരിശോധന ഫലം വരുന്നത് വരെ വിചാരണ നീട്ടിവയ്ക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു വിചാരണ കോടതി അപേക്ഷ തള്ളിയത്. ഇതോടെ ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Top