ധീരതയ്ക്ക് ബോചെയുടെ സ്വര്‍ണ്ണമാല..

നെയ്യാറ്റിന്‍കര: ബൈക്കിലെത്തിയ കവര്‍ച്ച സംഘത്തിന്റെ ആക്രമണത്തിന് ഇരയായി സ്വര്‍ണ്ണമാല നഷ്ടപ്പെട്ട ലിജി ദാസിന് ബോചെ പുതിയ മാല നല്‍കി. നഷ്ടപ്പെട്ട ആറര പവന്റെ മാലയുടെ സ്ഥാനത്ത് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഏഴ് പവന്റെ 916 സ്വര്‍ണ്ണമാലയാണ് കോ-ഓര്‍ഡി നേറ്റര്‍മാരായ അനി, ജ്യോതി എന്നിവര്‍ ലിജിയുടെ വീട്ടിലെത്തി കൈമാറിയത്.

തന്നാലാകും വിധം ആക്രമണത്തെ ചെറുത്തുനിന്ന ലിജിയുടെ മനോധൈര്യത്തിനുള്ള പ്രോത്സാഹന സമ്മാനമാണ് ഈ സ്വര്‍ണ്ണമാല. യുകെയിലുള്ള ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഷിബു മുഖേനയാണ് ഈ സംഭവം ബോചെ അറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top