തങ്ങളുടെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് കര്‍ണാടകയില്‍ ജ്വല്ലറി ബിസിനസ് നടത്തുന്നതായി ചെമ്മണ്ണൂര്‍ ജ്വല്ലേഴിസിന്റെ പരാതി

കോഴിക്കോട്: ഡോ. ബോബി ചെമ്മണ്ണൂരിന്റെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് എന്ന ഒറിജിനല്‍ ബ്രാന്റിനോട് സാദൃശ്യമുള്ള പേര് ഉപയോഗിച്ചുകൊണ്ട് കര്‍ണാടകയിലെ ചില വ്യക്തികള്‍ ജ്വല്ലറി ബിസിനസ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റ അറിയിപ്പ്.

കര്‍ണാടകയിലെ ഈ സ്ഥാപനവുമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന് യാതൊരു വിധ ബന്ധവുമില്ലെന്നും ഇവര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്കോ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളുടെ ഗുണമേന്മയ്‌ക്കോ അതുമൂലം ജനങ്ങള്‍ക്ക് വരുന്ന കഷ്ടനഷ്ടങ്ങള്‍ക്കോ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ ഉത്തരവാദിയായിരിക്കില്ലെന്നെും ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

Top