ദിലീപിന്റെ ചിരിയുടെ ചിലങ്കയ്ക്ക് കാവ്യനൃത്തത്തിന്റെ നൂപുരമണി. വിവാഹശേഷം ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കാവ്യ.

വിവാഹശേഷം ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കാവ്യ.ദിലീപ് ഷോ 2017 ന്റെ പ്രൊമോ വിഡിയോയിലൂടെയാണ് കാവ്യ തിരിച്ചെത്തിയിരിക്കുന്നത്. പരിപാടിയില്‍ വീണ്ടും താന്‍ ചിലങ്കയണിയുന്ന വിശേഷങ്ങള്‍ പങ്കുവച്ചാണ് കാവ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.വിവാഹശേഷം ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കാവ്യ.dileep-kavya-4

വിവാഹശേഷം മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ നടക്കുകയായിരുന്നു കാവ്യ മാധവന്‍. ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്ന കാവ്യയെ പിന്നീട് അതിലും കാണാതായി.എന്നാലിപ്പോള്‍ ഇടവേളയ്ക്കു ശേഷം കാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് കാവ്യ.കലാഭവന്റെ വേദിയില്‍ മൈക്കിനുമുന്നില്‍ നിന്നു അനുകരണകലയ്ക്കു പുതിയ നിറവുംഭാവും നല്‍കിയ ഗോപാലകൃഷ്ണന്‍… dileep-showeമലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി ഉന്നതങ്ങളില്‍ല്‍ വിലസുമ്പോഴും തന്റെ കലാസപര്യയുടെ തട്ടകമായ മിമിക്രിയുടെ വേദിയിലേക്കു വീണ്ടുമൊരു സാധാരണക്കാരനായി എത്തുന്നു.ജനസാമാന്യത്തിന്റെ നടുവില്‍ ചിരിയുടെ അമിട്ടിനു തിരികൊളുത്താന്‍… dileep-kavya-dihപാഴാക്കരുത് ഈ രസഗുളം..ദിലീപുണ്ട് അമേരിക്കയില്‍, മലയാളികളെ ചിരിപ്പിക്കാന്‍…ചിരിക്കാന്‍ പഠിപ്പിക്കാന്‍…ഇതിനെല്ലാം നേതൃത്വം നല്‍കി നമുക്ക് പ്രിയപ്പെട്ട നാദിര്‍ഷയും .

അമേരിക്കയിലെത്തുന്ന ദിലീപിനെ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ മലയാളിയായ സാബു കട്ടപ്പന സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ട്ത.ഇതിന് മറുപടിയായി ദിലീപ് നടത്തി പ്രസ്താവനകളും വിവാദമായിരുന്നു.ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ദീലീപ് വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു  . അമേരിക്കയില്‍ ദീലീപ് നടത്തുന്ന സ്റ്റേജ് ഷോകള്‍ ബഹിഷ്‌ക്കരിക്കാന്‍ നിരവധി മലയാളികള്‍ തയ്യാറായിരുന്നു. ഇതിനിടിയിലാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ മറുപടിയില്‍ അമേരിക്കയിലെ നഴ്‌സുമാരെ കൂടി ഈ നടന്‍ അപമാനിച്ചെന്ന് സാബു കട്ടപ്പന ചൂണ്ടികാട്ടുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സാബു കട്ടപ്പന നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടികാട്ടിയിരുന്നു.

ബഹിഷ്‌ക്കരണ കാംപയിനുശേഷം സാബു കട്ടപ്പനയെ ദിലീപ് ഫാന്‍സെന്നവകാശപ്പെടുന്നവര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും അ്‌ദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നേഴ്സുമാരെ നടന്‍ ദിലീപ് അപമാനിച്ചു എന്നുള്ള ആരോപണം അമേരിക്കയില്‍ കടുത്ത പ്രതിഷേധത്തിലാണ് .ഒരു പ്രമുഖ നടന്‍ ഇങ്ങനെ ലോകത്തിലെ ഏറ്റവും മാന്യമായ നേഴ്സിങ്ങ് പ്രൊഫഷനെ അപമാനിച്ചു എന്ന ആരോപണം ഗുരുതരമാണെന്നും അമേരിക്കന്‍ മലയാളികള്‍ ഡൈലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. അമേരിക്കയിലെ രണ്ടു പ്രസിഡന്റുമാരായി മല്‍സരിച്ച സ്ഥാനാര്‍ഥികളില്‍ ഒരാളായ റിച്ചാര്‍ഡ് പെറിയുടെ ഭാര്യ ഒരു നേഴ്സ് ആണ് എന്നു പറയുന്നു.സാറാ പേളിന്റെ മകള്‍ പീഡിയാട്രിക് നേഴ്സാണ് .അങ്ങനെ മാന്യമായ ഈ തൊഴിലിനെ ദിലീപ് അപമാനിച്ചു സംസാരിച്ചു എന്ന ആരോപണം ഗുരുതരമാണ് .ദിലീപ് നേഴ്സുമാരെ അപമാനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയണം എന്നും അമേരിക്കന്‍ മലയാളി ജനത ആവശ്യപ്പെടുന്നു .

Top