ദേ പുട്ടിനായി ദിലീപ് ദുബായിലേയ്ക്ക്; ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിദേശത്തെന്ന സംശയത്തില്‍ പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് ദുബായിലേക്ക്. കാരമയില്‍ ദേപുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായാണ് യാത്ര എന്നാണ് വിവരമെഹ്കിലും പൊലീസിന് സംശയങ്ങള്‍ ബാക്കി. ഇന്ന് അങ്കമാലി കോടതിയില്‍ നിന്നും നടന്‍ പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങും. ഭാര്യയും മകള്‍്കകുമൊപ്പമാണ് ദിലീപ് വിദേശത്തേയ്ക്ക് പോകുന്നത്. ദേപുട്ടിന്റെ പാര്‍ട്ടണറായ നാദിര്‍ഷയും സംഘത്തിലുണ്ടാവും. നാദിര്‍ഷയുടെ ഉമ്മയാണ് കടയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ സുപ്രധാന തെളിവാണ്. ഈ ഫോണ്‍ നശിപ്പിച്ചുവെന്നാണ് കരുതുന്നതെങ്കിലും, സിംകാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിരിക്കാമെന്ന സംശയം നിലനില്‍ക്കുന്നു. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. ഈ സാഹചര്യത്തില്‍, ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പൊലീസിന്റെ സംശയം കൂട്ടുന്നത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചത്. എന്നാല്‍, പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വിദേശയാത്രയ്ക്ക് കളമൊരുങ്ങിയത്.തന്റെ ബിസ്സിനസ്സ് സംരംഭമായ ദേ പുട്ടിന്റെ കരാമ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പോകേണ്ടതിനാല്‍ ഇളവ് നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ് പാസ്പോര്‍ട്ട്.

എന്നാല്‍ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ദിലീപ് പോയില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് പൊലീസിന്റെ പക്ഷം. ദിലീപും നാദിര്‍ഷായും ചേര്‍ന്നാണ് ദേ പുട്ട് തുടങ്ങിയത്. കേസുമായി ബന്ധമുള്ള നാദിര്‍ഷായ്ക്ക് ഒപ്പമുള്ള യാത്രയെയും സംശയത്തോടെയാണ് കാണുന്നത്. ദുബായില്‍ നിരവധി ബിസിനസ് പങ്കാളികളുണ്ട് ജനപ്രിയനായകന്. നാദിര്‍ഷയും ദുബായിലെ വ്യവസായികളുമടക്കം അഞ്ചു പേര്‍ ചേര്‍ന്നാണ് ദേ പുട്ട് കരാമയില്‍ ആരംഭിക്കുന്നത്. നാദിര്‍ഷയും ദുബായിലെ പാര്‍ട്ണര്‍മാരുമാണ് റസ്റ്റോറന്റിന്റെ നിയമപരമായ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാല്‍, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.

റസ്റ്റോറന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കള്‍ക്ക് പോലുമുണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്കു പണികള്‍ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്. ഒട്ടേറെ മലയാളി റസ്റ്റോറന്റുകളുള്ള ദുബൈയിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങള്‍ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. വാരാന്ത്യദിനങ്ങളായ വ്യാഴാഴ്ച വൈകിട്ടും വെള്ളി, ശനി ദിവസങ്ങളിലും മിക്ക റസ്റ്റോറന്റുകളിലും വന്‍ തിരക്ക് അനുഭവപ്പെടുന്നു.

Top