നടി ആക്രമണക്കേസില്‍ ദിലീപിനെ കുടുക്കിയതോ? പള്‍സറിന്റെ ഭീഷണിയ്ക്ക് പിന്നാലെ ദിലീപ് ബഹ്‌റയെ വിളിച്ചതിന് തെളിവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ഫോണ്‍കോള്‍ വന്നതിന് പിന്നാലെ നടന്‍ ദിലീപ് ഡിജിപിയെ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. സുനിയുടെ ഭീഷണി ഫോണ്‍കോള്‍ വന്നതിനു പിന്നാലെ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചതിനുള്ള തെളിവാണ് പുറത്ത് വന്നിരിക്കുന്നത്. അന്വേഷണസംഘം ആരോപിച്ചതുപോലെ 20 ദിവസം വൈകിയല്ല, ജയിലില്‍നിന്ന് സുനിയുടെ ഭീഷണി ഫോണ്‍വിളികള്‍ വന്നതിനു തൊട്ടുപിന്നാലെ ഡിജിപിയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചിരുന്നു. ഫോണ്‍കോള്‍ രേഖകള്‍ മനോരമ ന്യൂസാണ് പുറത്തുവിട്ടത്.

അന്വേഷണ സംഘത്തെയും ഡിജിപിയെയും പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന രേഖകള്‍. വ്യാജ തെളിവുണ്ടാക്കി തന്നെ കുടുക്കിയെന്ന് ആരോപിച്ച് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫോണ്‍ വിളി രേഖകള്‍ പുറത്തുവരുന്നത്. അന്വേഷണ സംഘം ദിലീപിന് മേല്‍ ആരോപിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് പള്‍സര്‍ സുനിയുടെ ഭീഷണിപ്പെടുത്തലിനെതിരെ കേസ് നല്‍കാന്‍ വൈകി എന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെഹ്‌റയ്ക്കു വാട്‌സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കണക്കാക്കാനാകില്ല എന്നായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഹൈക്കോടതിയില്‍ പൊലീസ് നിലപാടെടുത്തത്. ദിലീപിന്റെ പരാതി പൊലീസിനു ലഭിച്ചത് ഏപ്രില്‍ 22 നാണ്. പള്‍സര്‍ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ചത് മാര്‍ച്ച് 28നും. 20 ദിവസങ്ങള്‍ക്കുശേഷമാണ് ദിലീപ് പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയതില്‍ നിഗൂഢതയുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം.

നടനെതിരെ 20 തെളിവുകള്‍ എണ്ണിപ്പറഞ്ഞ് കുറ്റപത്രം കണക്കെ സുദീര്‍ഘമായ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ഡിജിപിക്കു നല്‍കിയ പരാതിയെക്കുറിച്ച് പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ ജയിലില്‍നിന്ന് നാദിര്‍ഷയെയും അപ്പുണ്ണിയെയും ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇക്കാര്യം അവര്‍ ദിലീപിനെ അറിയിക്കുന്നു. എന്നാല്‍, 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് പള്‍സര്‍ സുനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളൂ എന്നും ഇക്കാലയളവില്‍ പ്രതികളും സാക്ഷികളും മുഖേന പ്രശ്‌നം ഒത്തുതീര്‍ക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്.

സുനിയുടെ ഭീഷണിക്കു തൊട്ടുപിന്നാലെ ദിലീപ് ബെഹ്‌റയുടെ ഫോണിലേക്കു വിളിച്ചിരുന്നു. പലവട്ടം ദിലീപ് ഡിജിപിയെ വിളിച്ചതിനും തെളിവുണ്ട്. ബെഹ്‌റയുടെ സ്വകാര്യ ഫോണിലേക്കാണ് എല്ലാ കോളുകളും എത്തിയിരുന്നത്. പ്രധാന തെളിവുകളിലൊന്നായി പൊലീസ് ഉന്നയിച്ച വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഫോണ്‍ കോള്‍ രേഖകള്‍.

ബെഹ്‌റയുടെ സ്വകാര്യ ഫോണായ 9654409230 എന്ന നമ്പറിലേക്കാണു ദിലീപ് വിളിച്ചിരുന്നത്. ഏപ്രില്‍ 10നാണ് ആദ്യവിളി. നാദിര്‍ഷയോടും അടുത്ത സുഹൃത്തായ നിര്‍മാതാവ് വ്യാസനോടും സംസാരിച്ച ശേഷം രാത്രി 9.57നാണ് ദിലീപ് ഡിജിപിയെ വിളിച്ചത്. ജയിലില്‍നിന്ന് പള്‍സര്‍ സുനിയുടെ ആദ്യവിളി നാദിര്‍ഷക്ക് വന്നത് അന്നായിരുന്നു. പിന്നീട് ഏപ്രില്‍ 18ന് ഉച്ചക്ക് 1.03ന്, 20ന് ഉച്ചക്ക് 1.55ന്, 21ന് വൈകിട്ട് 6.12നും വിളിച്ചു. ഈ വിളികള്‍ക്കൊപ്പം തന്നെ ഓരോ ദിവസവും പള്‍സര്‍ സുനിയുടെയും കൂട്ടാളിയുടെയും സംഭാഷണം റെക്കോര്‍ഡ് ചെയ്തത് ഡിജിപിയുടെ വാട്‌സാപ്പിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു.

Top