മഞ്ജു വിളിച്ചു; ദിലീപേട്ടാ..എന്ന്; ഇരുവരും ഒന്നിക്കണമെന്ന് പ്രേക്ഷകര്‍ പറയുന്നു

amit5

മഞ്ജു വാര്യരുടെയും ദിലീപിന്റെയും ജീവിതത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞുണ്ടായ വേര്‍പിരിയല്‍ പ്രേക്ഷകര്‍ക്ക് ആദ്യമൊന്നും വിശ്വസിക്കാനായിട്ടില്ലായിരുന്നു. ചിത്രങ്ങളിലേതു പോലെ തന്നെ ഇരുവരും നല്ല ജോഡികളായിരുന്നു. വേര്‍പിരിയാനുണ്ടായ കാരണം പോലും ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങിയിട്ടും മഞ്ജുവും ദിലീപും വീണ്ടും ഒന്നിക്കണമെന്നാണ് പലരുടെയും ആഗ്രഹം. ഇതിനിടയില്‍ മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ പ്രതീക്ഷകള്‍ നല്‍കുകയാണ്. മഞ്ജുവിന് ഇപ്പോഴും ദിലീപിനോടും സ്‌നേഹവും ബഹുമാനവും ഉണ്ടെന്നാണ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറെക്കാലങ്ങള്‍ക്കു ശേഷം ദിലീപേട്ട എന്ന വിളിയുമായിട്ടാണ് മഞ്ജു എത്തിയത്. സന്തോഷ് കുറുമശേരിയുടെ വിയോഗവാര്‍ത്തയില്‍ അനുശോചിച്ചുകൊണ്ട് മഞ്ജുവാര്യര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ദിലീപേട്ടന്‍ എന്ന വിശേഷം കടന്നു വന്നത്. ദിലീപേട്ടന്റെ ആലുവയിലെ വീട്ടില്‍വച്ച് തുടങ്ങിയ സൗഹൃദമായിരുന്നു സന്തോഷ് കുറുമശ്ശേരിയുമായുള്ളതെന്ന് താരം ഓര്‍ക്കുന്നു.

ദിലീപേട്ടന്റെ സുഹൃത്ത് എന്ന നിലയില്‍ നിന്ന് കുടുംബത്തിനാകെ അടുപ്പമുള്ള ആളായി സന്തോഷ് മാറി എന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിക്കുന്നു. എന്തായാലും ആരാധകര്‍ മഞ്ജുവിന്റെ ‘ദിലീപേട്ട’ എന്ന വിളി ഏറ്റെടുത്തു കഴിഞ്ഞു. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു തഴെ ഇരുവരും വീണ്ടും ഒന്നിക്കണം എന്ന കമന്റുകളുടെ പ്രവാഹമാണ്.

Top