ഈ ക്രിസ്മസിന് മാതാവ് ഹാപ്പിയായിരുന്നു; ഡാന്‍സ് കളിച്ച് ആഘോഷിച്ച് മാതാവും

കൊച്ചി: ക്രിസ്മസിന് ബാന്‍ഡ് മേളത്തിനൊപ്പം തുള്ളിക്കളിക്കുന്ന ക്രിസ്മസ് പാപ്പയെ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ ഡാന്‍സ് കളിക്കുന്ന മാതാവിനെയോ…ഇത്തവണത്തെ സ്‌പെഷ്യല്‍ അതായിരുന്നു. ഉണ്ണിയേശുവിന്റെ പിറന്നാള്‍ ഡാന്‍സ് കളിച്ച് ആഘോഷിക്കുന്ന മാതാവ്.

ഉണ്ണിയേശുവിന്റെ പിറവ് ആടി തിമിര്‍ത്ത് ആഘോഷിക്കുകയാണ് ഈ മാതാവ്. നെല്ലിമറ്റത്തെ ക്രിസ്മസ് കരോള്‍ സംഘത്തിന്റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റാണ്. ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ഗബ്രിയേലിന്റെ ദര്‍ശന സാഫല്യമായി എന്ന് തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചാണ് മാതാവിന്റെ ഡാന്‍സ്. ക്രിസ്മസ് കഴിഞ്ഞ് രണ്ട് ദിവസമായെങ്കിലും ഈ മാതാവ് ഇപ്പോഴും സോഷ്യല്‍ മീഡിയ വാഴുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top