എന്താടീ നിന്റെ ഉദ്ദേശം; പെറുക്കി എടുക്കെടീ എല്ലാം; കുസൃതി കുടുക്കയെ മര്യാദ പഠിപ്പിക്കാന്‍ നോക്കി മുത്തശ്ശന്‍; തിരിച്ചടിച്ച് കൊച്ചുമകള്‍…

തൃശ്ശൂര്‍: മുത്തശ്ശനും കുസൃതിക്കുടുക്കയായ കൊച്ചുമകളും തമ്മിലുള്ള രസകരമായ വഴക്കിന്റെ വീഡിയോ സൈബര്‍ ലോകത്ത് ചിരിപടര്‍ത്തി വൈറലായിരിക്കുകയാണ്. ‘എന്താടീ നിന്റെ ഉദ്ദേശം പെറുക്കി എടുക്കെടീ തേങ്ങ മുഴുവനും…’ അടുക്കള ഭാഗത്ത് വൃത്തിയായി അടുക്കിവച്ചിരുന്ന തേങ്ങകള്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കുസൃതി കുടുക്കയെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിച്ച് ഒടുവില്‍ കൊച്ചുമകളുടെ മുന്നില്‍ പകച്ചു നില്‍ക്കുകയാണ് മുത്തശ്ശന്‍. ഇടയ്ക്ക് അമ്മൂമ്മയും എത്തിയതോടെ സംഭവം ഉഷാറായി. ഇതോടെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മൂമ്മയെയും അപ്പൂപ്പനെയും ശരിക്കും പണി കൊടുത്ത് ആ മിടുക്കി വീണ്ടും തേങ്ങയെടുത്ത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.

Top