തക്കാളി സംരക്ഷിക്കുന്നു പമ്പ്; എടുക്കാന്‍ ചെല്ലുമ്പോള്‍ പാമ്പ് ചീറ്റുന്നു; വീഡിയോ വൈറല്‍

തക്കാളിയുടെ വില കുതിച്ചുകയറുകയാണ്. ഒരു പാമ്പ് തക്കാളിയെ സംരക്ഷിക്കുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം മിര്‍സ മുഹമ്മദ് ആരിഫ് എന്നെരാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്. സ്‌നേക്ക് ക്യാച്ചറായ മിര്‍സ മുഹമ്മദ് എത്തുമ്പോള്‍ മൂര്‍ഖന്‍ തക്കാളി കൂട്ടിയിട്ടിരിക്കുന്നതിന് അടുത്താണ് പത്തി വിടര്‍ത്തി നിന്നിരുന്നത്. വീഡിയോ കാണുമ്പോള്‍ തക്കാളി ആരും എടുക്കാതിരിക്കാന്‍ സംരക്ഷണം ഒരുക്കുന്നത് പോലെ തോന്നിയാലും അത്ഭുതപ്പെടില്ല.

തക്കാളിയുടെ വില കുതിച്ചതും കൂടെ ചേര്‍ത്താണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പിടിക്കാന്‍ ചെല്ലുമ്പോള്‍ പാമ്പ് ചീറ്റുന്നതും അതിന്റെ ചീറ്റലിന്റെ ശബ്ദവും ഭീതി നിറയ്ക്കുന്നതാണ്. രാജ്യത്തെവിടെയും തക്കാളി ഇപ്പോള്‍ ഒരു ചര്‍ച്ചാവിഷയം ആയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top