മകന്റെ ടിഫിന്‍ ബോക്‌സില്‍ കൊടും വിഷമുള്ള പാമ്പ്; അമ്പരന്ന് മാതാപിതാക്കള്‍

ടിഫിന്‍ ബോക്‌സില്‍ കൊടുത്തു വിടുന്ന പലഹാരങ്ങള്‍ മക്കള്‍ കഴിക്കാതെ വന്നാല്‍ മാതാപിതാക്കളുടെ പ്രതികരണം പിന്നെ പറയേണ്ടതുണ്ടോ?. എന്നാല്‍ കൊടുത്തുവിട്ട ആപ്പിളും ബിസ്‌കറ്റും മകന്‍ കഴിച്ചില്ലെന്ന് കണ്ട് ഈ മാതാപിതാക്കള്‍ വളരെ അധികം സന്തോഷിച്ചു. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിയുടെ ടിഫിന്‍ ബോക്‌സ് പരിശോധിച്ച മാതാപിതാക്കള്‍ പേടിച്ചു പോയി. ടിഫിന്‍ ബോക്‌സിനുള്ളില്‍ പാമ്പ്. അതും ചില്ലറക്കാരനല്ല ലോകത്തെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്ന്. ഉടന്‍ തന്നെ ഇതിന്റെ ചിത്രമെടുത്ത് ഫെയ്‌സ്ബുക്കിലിട്ടു. മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് പേരാണ് ഇത് ഷെയര്‍ ചെയ്തത്. വളരെ ചെറിയ പാമ്പാണെങ്കിലും കൊടും വിഷമാണിതിന് . കഴിഞ്ഞ ജനുവരിയില്‍ ഈ വിഭാഗത്തില്‍പ്പെട്ട പാമ്പിന്റെ കടിയേറ്റ് ഒരാള്‍ മരിച്ചിരുന്നു. ഓസ്ട്രേലയയിലാണ് സംഭവം.

Top