ബിസ്‌ക്കറ്റ് മോഷ്ടിച്ചു; നാല് ആണ്‍കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; കടയുടമയ്ക്കെതിരെ കേസ്

ബീഹാറിലെ ബെഗുസരായ് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. പലചരക്ക് കടയില്‍ നിന്ന് ബിസ്‌ക്കറ്റ് മോഷ്ടിച്ചതിനാണ് കടയുടമയുടെ ക്രൂരമായ ശിക്ഷ. ബിര്‍പൂരിലെ ഫാസില്‍പൂര്‍ ഗ്രാമത്തില്‍ ഒക്ടോബര്‍ 28 ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെയാണ് പുറത്തറിയുന്നത്. കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങള്‍. ആളുകള്‍ നോക്കി നില്‍ക്കെയാണ് കടയുടമയുടെ മര്‍ദനം.

വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികള്‍ സ്ഥിരമായി കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ 28 ന് കടയുടമ ഇവരെ പിടികൂടുകയും തുടര്‍ന്ന് തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ബെഗുസരായ് എസ്പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top