രണ്ട് കൈയിലും തോക്ക്; സ്‌പോര്‍ട്‌സ് ബൈക്കിന്റെ പുറകിലായി പെണ്‍കുട്ടി; വൈറല്‍ വീഡിയോ

ബൈക്ക് സ്റ്റാണ്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബീഹാറില്‍ നിന്നുള്ള വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത് പട്നയിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ്. യമഹ ആര്‍15 നെ പോലെ തോന്നിക്കുന്ന സ്‌പോര്‍ട്‌സ് ബൈക്കില്‍ ഒരു ആണ്‍കുട്ടിയുടെ പുറകിലായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. പെണ്‍കുട്ടിയുടെ രണ്ട് കൈയിലും തോക്ക് പിടിച്ചിരിക്കുന്നത് കാണാം. ഇടയ്ക്ക് തോക്കുകള്‍ ആകാശത്തേക്ക് ഉയര്‍ത്തിയും താഴ്ത്തിയും പെണ്‍കുട്ടി ബൈക്കിന് പുറകില്‍ നില്‍ക്കുകയാണ്.

പാട്‌നയുടെ മറൈന്‍ ഡ്രൈവ് എന്ന് അറിയപ്പെടുന്ന ജെപി ഗംഗാ പാതയിലാണ് ഈ ബൈക്ക് സ്റ്റണ്ട് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top