വാഹനയാത്രക്കാര്‍ക്ക് ഇനി രക്ഷയില്ല; നാല് വയസ്സുള്ള കുട്ടിക്കും ഹെല്‍മറ്റ് നിര്‍ബന്ധം; കാറില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; ലോക്‌സഭയിലെത്തിയ ബില്‍ ഇങ്ങനെ

helmet-women

ദില്ലി: ഇരുചക്രവാഹനമോടിക്കുന്ന ആള്‍ തന്നെ ഹെല്‍മറ്റ് വെക്കാത്ത ഈ കാലത്ത് പിന്‍ സീറ്റുകാര്‍ക്കും കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ലോക്‌സഭയില്‍ ബില്‍ എത്തി. നാല് വയസ്സുള്ള കുട്ടിയും ഹെല്‍മറ്റ് വയ്ക്കണമെന്നാണ് ബില്ലില്‍ പറയുന്നത്.

തലപ്പാവ് ധരിക്കുന്ന സിഖുകാര്‍ക്ക് ഈ നിയമത്തില്‍ ഇളവ് ലഭിക്കും. കാറില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കും. കുട്ടികളും സീറ്റ് ബെല്‍റ്റ് ധരിക്കണം. ഇത് ലംഘിച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കും. കുട്ടികള്‍ വാഹനമോടിച്ചാല്‍ അതിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. ടാക്സിയും മറ്റും ഓടിക്കുന്നവര്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും ബില്‍ മുന്നോട്ട് വയ്ക്കുന്നു. ഇവര്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റാണ് നിര്‍ബന്ധമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

helmet

രാജ്യത്തെ റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016ലെ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് വന്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പുതിയ ബില്‍. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നിയമം ലംഘിച്ചാല്‍ എല്ലാ ശിക്ഷകളും ഇരട്ടിയാക്കാമെന്നും പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കും ലംഘനങ്ങള്‍ക്കും രക്ഷിതാവിനോ വാഹനത്തിന്റെ ഉടമയ്ക്കോ 25000 രൂപയും പിഴയും മൂന്ന് വര്‍ഷം വരെ തടവും നല്‍കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കും. അപകടം വരുത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്യും.

അപകടം വരുത്തിവച്ച ശേഷം നിറുത്താതെ പോകുന്ന കേസുകള്‍ക്ക് നിലവിലുള്ള 25000 രൂപ നഷ്ടപരിഹാരം രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തും. മരിച്ചാല്‍ നഷ്ടപരിഹാരം 10 ലക്ഷം രൂപയാകും. പിഴ ശിക്ഷകള്‍ സംസ്ഥാനങ്ങള്‍ക്ക് പത്ത് മടങ്ങ് വരെ വര്‍ദ്ധിപ്പിക്കാം. ദേശീയ തലത്തില്‍ സാരഥി എന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരുടെ രജിസ്റ്ററും വാഹന്‍ എന്ന പേരില്‍ വാഹനങ്ങളുടെ രജിസ്റ്ററും കൊണ്ടുവരും.

പുതുക്കിയ മറ്റ് പിഴ നിരക്കുകള്‍ (പഴയ നിരക്ക് ബ്രാക്കറ്റില്‍) കുറഞ്ഞ പിഴ : 500 (100), ട്രാഫിക് നിയന്ത്രണ ലംഘനം: 500 (100), ടിക്കറ്റില്ലാതെ യാത്ര : 500 (200), ഉത്തരവ് ലംഘിക്കല്‍ : 2000 (500), അനധികൃതമായി വാഹനം ഉപയോഗിക്കല്‍: 5000 (1000), ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ : 5000 (500), അയോഗ്യതയുള്ളപ്പോള്‍ വാഹനമോടിക്കല്‍: 10000 (500), അമിത വലിപ്പമുള്ള വാഹനങ്ങള്‍ക്ക് വിലക്ക് (പുതിയ വ്യവസ്ഥ) : 5000, അമിത വേഗം (ലൈറ്റ്) : 1000 (400), അമിത വേഗം (മീഡിയം) : 2000 (400), അപകടകരമായ ഡ്രൈവിങ് : 5000 (1000), മദ്യപിച്ച് വാഹനമോടിക്കല്‍: 10000 (2000), മോട്ടോര്‍ റേസിങ്: 5000 (500), പെര്‍മിറ്റില്ലാതെ വാഹനത്തിന് : 10000 വരെ (5000 വരെ), ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ (പുതിയ വ്യവസ്ഥ) : 25000 മുതല്‍ ഒരു ലക്ഷം വരെ, ഓവര്‍ ലോഡ് (പുതിയ വ്യവസ്ഥ) : അധികമുള്ള ഓരോ ആള്‍ക്കും 1000 രൂപ വിതം. അമിത ഭാരം: 20000 രൂപയും അധികമുള്ള ഓരോ ടണ്ണിനും 2000 രൂപയും (2000,1000), സീറ്റ് ബെല്‍റ്റില്ലാതെ ഡ്രൈവിങ് : 1000 (100), ഇരുചക്ര വാഹനങ്ങളില്‍ ഓവര്‍ ലോഡ് : 2000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കലും (100), ആംബുലന്‍സ് ഉള്‍പ്പെടെ അത്യാവശ്യ വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരുന്നാല്‍ (പുതിയ വ്യവസ്ഥ): 10000

ബോധവത്കരണവും പ്രതിരോധനടപടികളും മുറക്ക് തുടരുമ്പോഴും രാജ്യത്തെ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞവര്‍ഷം 5,01,423 വാഹനാപകടങ്ങളാണ് ഉണ്ടായതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോയവര്‍ഷത്തെക്കാള്‍ 2.5 ശതമാനമാണ് വര്‍ധന. മരണ നിരക്കിലെ വര്‍ധന അതിലേറെയാണ്. 1,46,133 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. അതായത് ദിവസം അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 400, അപകടങ്ങള്‍ 1374. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത്.

അപകടങ്ങളില്‍ 86.7 ശതമാനവും 13 സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടിലാണ് കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ അപകടമുണ്ടായത്; 69,059. കര്‍ണാടകം, കേരളം, ആന്ധ്ര സംസ്ഥാനങ്ങളും ഈ കുരുതിപ്പട്ടികയിലുണ്ട്. 39,014 അപകടങ്ങളാണ് കേരളത്തിലുണ്ടായത്. കൂടുതല്‍ മരണം ഉത്തര്‍ പ്രദേശിലാണ്; 17,666 പേര്‍. തമിഴ്നാട്ടില്‍ 15,642 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ കേരളത്തില്‍ 4196 പേര്‍ മരിച്ചു, 43,735 പേര്‍ക്ക് പരിക്കേറ്റു. 1534 പ്രായത്തില്‍ പെട്ടവരാണ് മരിച്ചവരില്‍ കൂടുതലും. ദേശീയസംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളിലാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

Top