ഷൂട്ടിംഗ് ലൊക്കേഷനില്‍ പോകവെ സുരാജ് വെഞ്ഞാറന്‍മൂടിന്റെ കാര്‍ ലോറിയുമായി ഇടിച്ചു

SURAJ_VENJAR

കോട്ടയം: പ്രശസ്ത താരം സുരാജ് വെഞ്ഞാറമൂടിന്റെ കാറില്‍ ലോറി ഇടിച്ചു. സുരാജ് സഞ്ചരിച്ച കാറില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ ഏഴരയോടെയാണ് അപകടം ഉണ്ടാകുന്നത്. കോടിമത നാലുവരിപാതയ്ക്ക് സമീപമാണ് അപകടം ഉണ്ടാകുന്നത്.

സുരാജിന്റെ ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നും ഇറങ്ങിവന്ന ഇന്നോവ കാറില്‍ പിന്നോട്ടെടുത്ത ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവത്തില്‍ സുരാജിനും മറ്റാര്‍ക്കും പരിക്കില്ല.

അയ്മനത്തെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാനെത്തിയതായിരുന്നു സുരാജ്. കാര്‍ അപകടത്തില്‍പ്പെട്ടതോടെ പിന്നീട് മറ്റൊരു വാഹനത്തില്‍ സുരാജ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുകയായിരുന്നു.

Top