കണ്ണീരിലാഴ്ത്തി ഉറ്റസുഹൃത്തുക്കളായ വിദ്യാര്‍ഥികളുടെ മരണം. മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി

കൊച്ചി: കോട്ടയം  മീനച്ചിലാറ്റിലിറങ്ങിയ 3 പ്ലസ്‌ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.   മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടേയും മൃതദേഹം കണ്ടെത്തി. വടവാതൂര്‍ സ്വദേശി അശ്വിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.പുലര്‍ച്ചെ മുതല്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവില്‍ 9 മണിയോടെയാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. വടവാതൂര്‍ സ്വദേശി അശ്വിന്‍ പ്രദീപിന്റെയാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റ് രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അശ്വിന്റെയും മൃതദേഹം കണ്ടെത്തിയത്.

ആറ്റില്‍ ഒഴുക്കുണ്ടായിരുന്നെങ്കിലും അപകടം നടന്നത് തീരത്തോട് ചേര്‍ന്നായിരുന്നു. ആയതിനാല്‍ മൃതദേഹങ്ങള്‍ മറ്റിടങ്ങളിലേക്ക് ഒഴുകി പോയിരുന്നില്ല. ഇന്നലെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കലോത്സവം കാണാന്‍ കോട്ടയത്ത് വന്ന പുതുപ്പള്ളി ഐഎച്ച്ആര്‍ഡിയിലെ 8 അംഗ വിദ്യാര്‍ത്ഥി സംഘത്തിലെ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ തന്നെ മീനടം സ്വദേശിയായ ഷിബിന്റെയും ചിങ്ങവനം സ്വദേശിയായ അലന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുപ്പളളി ഐ.എച്ച്‌ ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ ടു ബയോമാത്‌്സ്‌ വിദ്യാര്‍ഥികളായ ചിങ്ങവനം കേളചന്ദ്രപ്പറമ്പില്‍ കെ.സി. ചാക്കോയുടെ മകന്‍ കെ.സി. അലന്‍ (17) മീനടം വട്ടക്കുന്ന്‌ കെ.സി. ജോയിയുടെ മകന്‍ ഷിബിന്‍ ജേക്കബ്‌(17) എന്നിവരാണു മരിച്ചത്‌. വടവാതൂര്‍ കുന്നപ്പളളി കെ.കെ. പ്രസാദിന്റെ മകന്‍ അശ്വിന്‍ കെ. പ്രസാദി(17)ന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത് യത്‌. കാല്‍കഴുകുന്നതിനിടെ വെള്ളത്തില്‍ കാല്‍തെറ്റിവീണ അശ്വിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണു മറ്റുരണ്ടുപേരും അപകടത്തില്‍പ്പെട്ടത്‌.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ കോട്ടയം പൂവത്തുംമൂട്‌ പാലത്തിനുസമീപമുള്ള മൈലപ്പളളിക്കടവു തൂക്കുപാലത്തിനു സമീപമാണു ദുരന്തം. തിരുവഞ്ചൂരുള്ള സഹപാഠിയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥിസംഘമാണ്‌ അപകടത്തില്‍പ്പെട്ടത്‌. മറ്റുവിദ്യാര്‍ഥികള്‍ വിനോദയാത്രക്കു പോയതിനാല്‍ സ്‌കൂളിന്‌ അവധിയായിരുന്നു. വിനോദയാത്രയ്‌ക്കുപോകാതിരുന്ന അലന്‍, ഷിബിന്‍, അശ്വിന്‍ എന്നിവര്‍ക്കൊപ്പം അക്ഷയ്‌, ശിവപ്രസാദ്‌, ജോയല്‍ സി. ഉണ്ണി, രഞ്‌ജിത്‌ സാജന്‍, ഷിബിന്‍, ശ്രീദേവ്‌ എന്നിവര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ രാവിലെ കോട്ടയത്ത്‌ എത്തി. പിന്നീട്‌ സിനിമയ്‌ക്കു പോയെങ്കിലും ടിക്കറ്റ്‌ കിട്ടാതെവന്നതോടെ തിരുവഞ്ചൂരിലുള്ള അക്ഷയ്‌യുടെ വീട്ടില്‍ എത്തി. ഇവിടെനിന്നാണു മൈലപ്പളളി കടവില്‍ എത്തിയത്‌.

തൂക്കുപാലത്തിലൂടെ സഞ്ചരിച്ചശേഷം താഴെയിറങ്ങി സെല്‍ഫി എടുക്കുന്നതിനിടെ അശ്വിന്റെയും അലന്റെയും കാലില്‍ ചെളി പറ്റി. ചെളി കഴുകുന്നതിനായി മൂന്നുപേരും വസ്‌ത്രംമാറി തൂക്കുപാലത്തിന്‌ അടിയിലെ മൈലപ്പള്ളിക്കടവിലെ ചീനിക്കുഴിയില്‍ ഇറങ്ങുകയായിരുന്നുവെന്ന്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പോലീസിനു മൊഴി നല്‍കി. ഇതിനിടെ കാല്‍തെറ്റി അശ്വിന്‍ വെള്ളത്തിലേയ്‌ക്കു വീണു. അശ്വിന്റെ കയ്യില്‍ പിടുത്തം കിട്ടിയ അലന്‍ പിന്നാലെ വെള്ളത്തിലേയ്‌ക്കു മറിഞ്ഞു. ഇരുവരെയും രക്ഷിക്കാനായി ഷിബിനും പിന്നാലെ ചാടി. മൂന്നു പേരും വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ടു മറ്റുള്ളവര്‍ ബഹളം വച്ചു.

സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ആഴവും ചുഴിയുമുളള ഭാഗമായതിനാല്‍ ആര്‍ക്കും ഇറങ്ങാനായില്ല. മണല്‍വാരല്‍ നടന്നിരുന്ന മൈലപ്പളളിക്കടവില്‍ അപകടസ്‌ഥലത്ത്‌ നാല്‍പതടിയോളം താഴ്‌ചയുണ്ട്‌. സമീപത്തു കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന അയ്‌മനം പുലിക്കുട്ടിശേരി പുത്തന്‍തോട്‌ കുന്നുമ്മാത്ര കെ.പി റെജി വെള്ളത്തില്‍ ചാടിയെങ്കിലും കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചില്ല. പിന്നീട്‌ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തതത്‌. അശ്വിനു വേണ്ടിയുള്ള തെരച്ചില്‍ വെളിച്ചക്കുറവിനേത്തുടര്‍ന്നു നിര്‍ത്തി വച്ചു. സൂസമ്മയാണ്‌ അലന്റെ മാതാവ്‌. സംസ്‌കാരം നാളെ രണ്ടിന്‌ പരുത്തുംപാറ സി.എം.എസ്‌. ആംഗ്ലിക്കന്‍ പള്ളിയില്‍. ഷിബിന്റെ മാതാവ്‌ ഷീബ.

Top