റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്ക്അപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു, പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി എന്താണ് ? സോഷ്യല്‍ മീഡിയകളില്‍ വൈറലായ അപകട വാർത്ത.

തൃശ്ശൂര്‍: റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ഇടിച്ച് അപകടം പറ്റിയ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കവെ പെണ്‍കുട്ടിയെ പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ ഇതിന്റെ വീഡിയോ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടി തൃശ്ശൂരിലെ അശ്വനി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്.

കഴിഞ്ഞ ജൂലൈ 14 ന് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്താണ് ഞെട്ടിക്കുന്ന വാഹനാപകടം നടന്നത്. പാലക്കാട് മഞ്ഞപ്ര സ്വദേശിനി ഇന്ദിരപുത്രി (18) ആണ് അപകടത്തില്‍ പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ആ പെണ്‍കുട്ടിക്ക് എന്തുപറ്റി എന്നായിരുന്നു എല്ലാവരും അന്വേഷിച്ചിരുന്നത്. അപകടത്തില്‍ അരയ്ക്ക് കീഴ്പ്പോട്ട് ഗുരുതരമായി പരുക്കേറ്റ ഇന്ദിരപുത്രി തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടി അപകടനില തരണം ചെയ്തു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍ കോ-ഓപ്പറേറ്റിവ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഇന്ദിരപുത്രി. നിര്‍ത്തിയിട്ട ബസിനു മുന്നിലൂടെ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെനാലുവരിപാതയുടെ സ്പീഡ് വേയിലുടെ എത്തിയ പിക്കപ്പ് വാന്‍ ഇടിച്ചാണ് ഇന്ദിരയ്ക്ക് അപകടം പറ്റിയത്.

നിർത്തിയിട്ട ബസ്സിന്റ മുന്നിലൂടെ.. അശ്രദ്ധയോടെ മുറിച്ചുകടക്കുന്ന പെൺകുട്ടിയെ  മറ്റൊരു വാഹനം ഇടിച്ചു തെറിപ്പിക്കുന്നത്. എത്ര ഭയാനകത്തോടെയാണ് നമ്മൾ ആ വീഡിയോ കണ്ടത്. ആ അപകടത്തിൽ പെട്ട കുട്ടിക്ക് ഒന്നും സംഭവിച്ചു കാണരുതേ എന്ന് നാം പ്രാർഥിച്ചത് ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കലെങ്കിലും നാമും ഇതു പോലെ റോഡ് മുറിച്ചു കടന്നിട്ടുള്ളത് കൊണ്ടു കൂടിയാകാം. പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷം നൽകികൊണ്ട് ആ പെൺകുട്ടി സുഖമായിരിക്കുന്നു.
ആശുപത്രിയിൽ സുഖം പ്രാപിക്കുന്ന അവൾ നമുക്കൊരു മുന്നറിയിപ്പാണ്. റോഡ് നിയമം പാലിക്കുക – അല്പം അശ്രദ്ധ മതി എല്ലാം തകിടം മറിയാൻ. ഒരിക്കലും ബസ്സിൽ നിന്നിറങ്ങി  ബസിന്റെ മുന്നിലൂടെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കരുത് ഒരിക്കലും ബസിന്റെ ഡ്രൈവർക്ക് മുന്നിലൂടെ സഞ്ചരിക്കുന്നവരെ കാണാൻ കഴിയില്ല, പുറകിലൂടെ മാത്രമേ റോഡ് മുറിച്ച് കടക്കാവൂ…
കടപ്പാട് :
Top