ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്; കെഎസ്ആര്‍ടിസിയും സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്

കൊല്ലം: നാഷണല്‍ ഹൈവേയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. രാവിലെ ആറു മണിയോടെ കൊല്ലം തട്ടാമലയിലായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറിന്റെ നിലഗുരുതരം.

പരിക്കേറ്റവരില്‍ കൂടുതലും കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരാണ്. സീറ്റില്‍ ഉറപ്പിച്ചിട്ടുള്ള കമ്പിയില്‍ തലയിടിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ടൂറിസ്റ്റ് ബസില്‍ ആളുകള്‍ കുറവായിരുന്നു. കൂട്ടിയിടിച്ച ബസുകള്‍ റോഡിന്റെ സമീപത്തേക്ക് തെന്നിമാറി. ടൂറിസ്റ്റ് ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Top