ബസില്‍ 17 കാരന് നേരെ ലൈംഗികാതിക്രമം; വിദ്യാര്‍ത്ഥി ബഹളംവച്ചു; ഒടുവില്‍ മധ്യവയസ്‌കന്‍ പിടിയില്‍

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. പത്തനംതിട്ട മൈലപ്ര സ്വദേശി പി കെ ഷിജു (42) ആണ് പിടിയിലായത്.

തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ആയൂരില്‍ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടൂരില്‍ നിന്നും ബസ്സില്‍ കയറിയ ഇയാള്‍ കുട്ടിക്കൊപ്പം ഒരേ സീറ്റിലാണ് ഇരുന്നത്. ബസ് പുറപ്പെട്ട് അല്‍പസമയം കഴിഞ്ഞപ്പോള്‍ മുതല്‍ ഷിജു വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗികാതിക്രമം തുടങ്ങി. ഇയാളുടെ പ്രവൃത്തി സഹിക്കാനാവാതെ വന്നതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാര്‍ത്ഥി ബഹളംവച്ചു.

ഇതോടെ ബസ്സില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവെച്ചു. തുടര്‍ന്ന് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു.

Top