യുവതിയെ തട്ടികൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു; എയര്‍ പിസ്റ്റള്‍കൊണ്ട് വെടിവച്ചു; പ്രതി 4 മക്കളുടെ പിതാവ്

കോതമംഗലം: നെല്ലിക്കുഴി ചെറുവട്ടൂരില്‍ യുവതിയെ തട്ടിക്കൊണ്ടുവന്നു പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയും എയര്‍ പിസ്റ്റളിനു വെടിവച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. പ്രതി മൂവാറ്റുപുഴ രണ്ടാര്‍കര കോട്ടപ്പടിക്കല്‍ ജൗഹര്‍ കരീം (32) പൊലീസ് പിടിയിലായി. പോത്താനിക്കാട് സ്വദേശി വിവാഹമോചിതയായ ഇരുപത്തേഴുകാരിക്കാണു ക്രൂരപീഡനമേറ്റത്.

വിവാഹിതനും 4 മക്കളുടെ പിതാവുമായ പ്രതിയും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. യുവതി ബന്ധത്തില്‍നിന്നു പിന്മാറുന്നതിലെ വൈരാഗ്യത്തില്‍ പ്രതി തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചത്. എയര്‍ പിസ്റ്റളിനു ശരീരത്തിന്റെ വിവിധയിടങ്ങളില്‍ വെടിയേറ്റിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top