വെടിക്കെട്ടിനു തീ കൊളുത്തിയ തൊഴിലാളികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് മൊഴി; മൂന്നു പേര്‍കൂടി പിടിയില്‍

5b7b60750c2e4489899623efe0440357

കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തം ദുരൂഹതകള്‍ നീങ്ങുന്നില്ല. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനു തീ കൊളുത്തിയ തൊഴിലാളികള്‍ മദ്യലഹരിയിലായിരുന്നുവെന്ന കമ്പക്കാരന്‍ കൊച്ചുമണിയുടെ മൊഴി ഞെട്ടിപ്പിക്കുന്നതാണ്. കമ്പക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേരെ ക്രൈംബ്രാഞ്ച് ഇതിനോടകം പിടികൂടി കഴിഞ്ഞു.

വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്്ണന്‍കുട്ടിയുടെ
തൊഴിലാളികളാണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ പത്തിനായിരുന്നു നാടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തമുണ്ടായത്. 108 പേര്‍ മരിക്കുകയും 350-ല്‍ പരം ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിക്കെട്ട് നടത്തിയ മുഖ്യ കരാറുകാരന്‍ കൃഷ്ണന്‍കുട്ടി, ക്ഷേത്ര ഭാരവാഹി പ്രേംലാല്‍ എന്നിവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Top