പെണ്‍വാണിഭത്തിന് കേരളപോലീസ് കൂട്ടുനില്‍ക്കുന്നു; പിടിയിലായ സിനിമാനടിയെ തറയിലിരുത്തിയ പോലീസ് സീരിയല്‍ നടിക്ക് പ്രത്യേകം കസേര നല്‍കി

imgprostitution-sex-racket-spa

തിരുവനന്തപുരം: രാഹുല്‍ പശപാലനെയും രശ്മി ആര്‍ നായരെയൊക്കെ പോലീസ് പിടികൂടി ജയിലിലടച്ചെങ്കിലും ഇപ്പോള്‍ പെണ്‍വാണിഭസംഘം കേരളത്തില്‍ തകൃതിയായി നടക്കുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇതിന് ഒത്താശ ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. ഒരു പ്രമുഖ ഓണ്‍ലൈന്‍ പത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

പെണ്‍വാണിഭക്കാരെ രക്ഷിക്കാന്‍ വേണ്ടി പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയെന്നും എഫ്ഐആര്‍ ഇട്ടിട്ട് പോലും പ്രതികളെ കോടതിയില്‍ എത്തിക്കാതെ രക്ഷപെടുത്തിയെന്നുമാണ് വാര്‍ത്ത. സിനിമാ നടിയും സീരിയല്‍ നടിയും അടങ്ങുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളില്‍ ചിലപോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും പങ്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിലെ 13 പേരെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ കൊണ്ടുവന്നപ്പോള്‍ കൂട്ടത്തിലെ ഒരു സീരിയല്‍ നടി ക്രൈം ബ്രാഞ്ച് ഓഫിസിലെ ഒരു ഉദ്യോഗസ്ഥനെ ചേട്ടായെന്ന് വിളിച്ചാണ് സഹായം അഭ്യാര്‍ത്ഥിച്ചത്. പെട്ടുപോയി രക്ഷിക്കണമെന്ന് നടി പറഞ്ഞതോടെ ഉദ്യോഗസ്ഥരും പെണ്‍വാണിഭസംഘവും തമ്മിലുള്ള ബന്ധമാണ് പുറത്തുവന്നത്. അന്ന് അറസ്റ്റിലായവരുടെ കൂട്ടത്തില്‍ സിനിമകളില്‍ അഭിനയിച്ച നടിപോലും ആ സംഘത്തിലുണ്ടായിരുന്നിട്ടും ആ സീരിയല്‍ നടിക്കു മാത്രമാണു സ്റ്റേഷനില്‍ ഇരിക്കാന്‍ കസേര ലഭിച്ചതും. ബാക്കിയുള്ളവരെ തറയില്‍ ഇരുത്തുകയാണ് പൊലീസ് ചെയ്തത്. ഈ സംഭവം മാത്രം മതി പെണ്‍വാണിഭ സംഘവും പൊലീസും തമ്മിലുള്ള കിടപ്പുവശം ബോധ്യമാകാനെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍വാണിഭ കേസുകള്‍ അട്ടിമറിക്കാനും നിരന്തരം ശ്രമങ്ങള്‍ നടന്നുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. കുറ്റക്കാരല്ലാത്തവരെ പ്രതികളാക്കാനും ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ട ഡിജിപി ഈ ഉദ്യോഗസ്ഥനെ വിളിച്ചു കടുത്ത ഭാഷയില്‍ ശകാരിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യുമെന്നു മുന്നറിയിപ്പു നല്‍കി. കുടുങ്ങുമെന്നു ബോധ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഐജിയെ കണ്ടു മാപ്പപേക്ഷിച്ചു. എങ്കിലും കേസിലെ പ്രതികള്‍ക്ക് അനുകൂലമായ നടപടിയായിരുന്നു പിന്നീടും ഇയാള്‍ സ്വീകരിച്ചത്. പക്ഷേ, ഒരു നടപടിയും എടുക്കാന്‍ മേലുദ്യോഗസ്ഥര്‍ക്കു കഴിഞ്ഞില്ല. ഇതിനൊക്കെ കാരണം രാഷ്ട്രീയ സ്വാധീനം ആയിരുന്നുവെന്നും വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകളെ പിടികൂടാനുള്ള കേരളാ പൊലീസിന്റെ ഏറ്റവും വലിയ ഓപ്പറേഷനായ ബിഗ് ഡാഡിയെ പൊളിച്ചതിന് പിന്നിലും രാഷ്ട്രീയ സ്വാധീനമുള്ളവരുടെ ഇടപെടലാണെന്നാണും പറയുന്നു. 2015 ഓഗസ്റ്റില്‍ ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’ എന്ന പേരില്‍ ക്രൈം ബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിനെതിരെ പ്രത്യേക ഓപ്പറേഷന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തിനിടെ പത്തോളം സംഘങ്ങളില്‍പെട്ട 69 പേര്‍ ഇവരുടെ പിടിയിലായി. എന്നാല്‍, ഇപ്പോള്‍ ഇത്തരം ഓപ്പറേഷന്‍ കുറവാണ് താനും. പ്രതികളില്‍ പലരും പലരും ജാമ്യത്തില്‍ ഇറങ്ങി. പുതിയ പേരുകളില്‍, പുതിയ വെബ്സൈറ്റുകളില്‍, വാട്സാപ്പ് കൂട്ടായ്മകളില്‍ ഇവര്‍ വീണ്ടും സജീവമാണെന്നും റിപ്പോര്‍ട്ട്ചെയ്യുന്നു.

Top