മകളുടെ സുരക്ഷയെക്കുറിച്ച് ഭയപ്പെട്ടിരുന്നു; വണ്ടിയിടിച്ച് കൊല്ലുമെന്ന്് സമീപവാസി ഭീഷണിപ്പെടുത്തിയിരുന്നതായി ജിഷയുടെ അമ്മ

JISHA

പെരുമ്പാവൂര്‍: തന്റെ മകളെ കൊല്ലുമെന്ന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ. തന്റെ മകളുടെ സുരക്ഷയെക്കുറിച്ച് നല്ല ആശങ്കയുണ്ടായിരുന്നു. വണ്ടിയിടിച്ച് കൊല്ലുമെന്നുവരെ സമീപവാസി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തുന്നു. പോലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

പോലീസില്‍ നിന്നും മാനുഷിക പരിഗണന പോലും ലഭിച്ചിരുന്നില്ലെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. ഭീഷണിപ്പെടുത്തിയിരുന്ന സമീപവാസി പലപ്പോഴും വഴിയില്‍ വച്ച് വണ്ടിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. വീട്ടില്‍ ആരും ഇല്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് ദാരുണമായ ഈ കൊലയ്ക്ക് പിന്നിലെന്ന് സഹോദരി പറഞ്ഞു.

സംഭവത്തില്‍ പൂര്‍വവൈരാഗ്യ സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. മാനഭംഗം ചെയ്യപ്പെട്ട ശേഷം ജനനേന്ദ്രിയത്തില്‍ ക്രൂരമായ രീതിയില്‍ പരുക്കേല്‍പ്പിച്ചാണ് ജിഷയെ കൊലപ്പെടുത്തിയത്.

Top