16കാരിയെ പീഡിപ്പിച്ച സംഭവം; എംഎല്‍എയ്ക്ക് പിന്നാലെ ഒരാള്‍ കൂടി കീഴടങ്ങി

babush

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഗോവ എംഎല്‍െയ്ക്ക് പിന്നാലെ ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയില്‍. ഗോവ എംഎല്‍എ ബാബുഷ് മോണ്‍സെറേറ്റിന് പെണ്‍കുട്ടിയെ പരിചയപ്പെടുത്തി കൊടുത്ത ആളാണ് കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പല നിര്‍ണായക തെളിവുകളും ഇയാളില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു.

അതിനിടെ എംഎല്‍എ പീഡന കേസില്‍ അറസ്റ്റിലായ സംഭവം അപമാനകരമാണെന്ന് ബിജെപി വക്താവ് വില്‍ഫ്രെഡ് മെസ്‌ക്വിറ്റ പ്രതികരിച്ചു. സംഭവം ജനങ്ങളില്‍ രാജ്യത്തെ ഭരണ സംവിധാനത്തെ കുറിച്ച് അവമതിപ്പുണ്ടാക്കും. ഇത്തരമൊരു കേസ് ഗോവയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും വില്‍ഫ്രെഡ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചാണ് പതിനാറുകാരിയായ നേപ്പാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ബാബുഷിന് എതിരെ തട്ടിക്കൊണ്ട് പോകല്‍, പീഡനം, ഗോവ ശിശുക്ഷേമ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. രണ്ടാനമ്മയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് 50 ലക്ഷം രൂപയ്ക്ക് വിറ്റു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Top