അനാദരവ്; മണിയുടെ ഓര്‍മ്മകള്‍ക്കായി സ്ഥാപിച്ച കെടാവിളക്ക് പൊലീസ് അടിച്ചു തകര്‍ത്തു!

mani

തൃശൂര്‍: സാധാരണക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയോട് പാലീസ് അനാധരവ് കാട്ടിയോ? കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്കായി സ്ഥാപിച്ച കെടാവിളക്ക് മാറ്റാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നത്രേ. കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് പോലീസ് കെടാവിളക്ക് അടിച്ചു തകര്‍ത്തെന്ന പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ചാലക്കുടിക്ക് സമീപം സ്ഥാപിച്ച കെടാവിളക്കും മറ്റും തകര്‍ന്ന നിലയിലാണുള്ളത്. രണ്ടര വര്‍ഷത്തോളമായി ചാലക്കുടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കലാഭവന്‍ മണി സേവന സമിതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കെടാവിളക്ക് സ്ഥാപിച്ചത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും വാര്‍ത്താപ്രാധാന്യം നേടിയിട്ടുള്ള ഈ സമിതി ആറ്റിങ്ങള്‍ മേമം പൊലീസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 200 ഓളം പ്രവര്‍ത്തകരാണ് സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡപകടങ്ങളില്‍ പെട്ടവരേയും മറ്റ് സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതി പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു. കലാഭവന്‍ മണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സമിതി മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മരണം.

കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി അടുത്തിടെയാണ് ഇവിടെ കെടാവിളക്ക് സ്ഥാപിച്ചത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് കെടാവിളക്ക് തിരി കൊളുത്തി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഒരു സമീപവാസി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ കെട്ടിടവും സാമഗ്രികളും പൊക്ലെയിന്‍ ഉപയോഗിച്ച് നിരപ്പാക്കിയത്. കെടാവിളക്ക് മാറ്റി സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാവകാശം ചോദിച്ചിരുന്നതായി സമിതി അംഗങ്ങള്‍ പറയുന്നു.

എന്നാല്‍ അത് അനുവദിക്കാതെ കെടാവിളക്കും അന്നദാനത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും സഹിതം അടിച്ചുടച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സമിതിക്കായി പുതിയ കെട്ടിടം ലഭിച്ചത്. എന്നാല്‍ സാധനങ്ങള്‍ പൂര്‍ണമായും മാറ്റിയിരുന്നില്ല. കെടാവിളക്കും അണച്ചിരുന്നില്ല. അതിനിടെയാണ് പുതിയ സംഭവം. സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് സമിതിയും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്.

Top