കള്ളനെ പിടിക്കാന്‍ പോയ പൊലീസുകാരെ നാട്ടുകാര്‍ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു

അജ്മീര്‍: മോഷ്ടാക്കളെ പിടികൂടാന്‍ പോയ അന്വേഷണസംഘത്തെ നാട്ടുകാര്‍ മര്‍ദ്ദിച്ച് അവശരാക്കി മുറിയില്‍ കെട്ടിയിട്ടു. മോഷ്ടാവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച അന്വേഷണ സംഘത്തിന്റെ നടപടിയാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. മോഷ്ടിക്കുകയും മറ്റുള്ളവര്‍ മോഷ്ടിച്ച വസ്തുക്കള്‍ വില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നയാളെ കണ്ടെത്തിയ അന്വേഷണ സംഘത്തിന് രാജസ്ഥാനിലെ തിരുട്ടുഗ്രാമത്തില്‍ നേരിടേണ്ടി വന്നത് ക്രൂര പീഡനം. മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ക്രൂരമര്‍ദ്ദനത്തിന് വിധേയരായത്.സംഭവത്തില്‍ നാട്ടുകാരായ 70 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യാപാരിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ കവര്‍ന്നയാളെ തിരക്കിയാണ് അന്വേഷണ സംഘം തിരുട്ടു ഗ്രാമത്തില്‍ എത്തിയത്.

രാജസ്ഥാനിലെ അജ്മീറിലുള്ള കുച്ചില്‍ ഗ്രാമത്തില്‍ വച്ചാണ് സംഭവം. മന്‍സൂര്‍ അലി എന്നയാളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുമായി ഗ്രാമത്തില്‍ എത്തിയ സംഘം മന്‍സൂര്‍ അലിയുടെ വീട് കണ്ടെത്തിയിരുന്നു. പരിസരത്തുണ്ടായിരുന്നവരെ ചോദ്യം ചെയ്തതിന് പിന്നാലെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. അവശരായ പൊലീസുകാരെ നാട്ടുകാര്‍ മുറിയിലിട്ട് പൂട്ടി. മണിക്കൂറുകള്‍ക്ക് ശേഷം ഗാന്ധി നഗറില്‍ നിന്നെത്തിയ പൊലീസുകാരുടെ സംഘമാണ് ഇവരെ മോചിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top