പോലീസിന്റെ അനാസ്ഥ; ജിഷയുടെ ഫോറന്‍സിക് പരിശോധനയില്‍ ഗുരുതരവീഴ്ച

image

ആലപ്പുഴ: ജിഷയുടെ കൊലപാതകിയെ കണ്ടെത്താനോ വ്യക്തമായ കാരണങ്ങള്‍ കണ്ടുപിടിക്കാനോ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനയിലും ഗുരുതരവീഴ്ച സംഭവിച്ചതായി കണ്ടെത്തി. ജിഷയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിലാണ് പൊലീസിന് വീഴ്ച സംഭവിച്ചത്.

അടിയന്തിര പ്രാധാന്യമുള്ള കേസില്‍ പുരുഷ ബീജമുണ്ടോ എന്ന് പരിശോധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നുള്ള കത്ത് പൊലീസ് ഇത് വരെയും കെമിക്കല്‍ ഡിപ്പാട്ട്മെന്റിന് നല്‍കിയിട്ടില്ല. കത്ത് ലഭ്യമാകാതെ പരിശോധന ആരംഭിക്കാനാവില്ലെന്ന് ചീഫ് കെമിക്കല്‍ എക്സാമിനര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. പുരുഷ ബീജത്തിന്റെ സാനിധ്യമുണ്ടോ എന്ന നിര്‍ണായകമായ തെളിവ് ലഭിക്കുക ഈ പരിശോധനയിലൂടെ മാത്രമാണ്.

ഇത്രയും ദിവസം കാത്തിരുന്നിട്ടും പൊലീസിന്റെ കത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് അവയവ പരിശോധന ആരംഭിക്കുന്നത് ഇന്നലെ മാത്രം. കേസിന്റെ പൊതുസമൂഹത്തിലെ പ്രാധാന്യം കണക്കിലെടുത്ത് നിയമം മറികടന്ന് തങ്ങള്‍ സ്വമേധയാ പരിശോധനക്കയ് മുതിരുകയായിരുന്നെന്ന് കെമിക്കല്‍ എക്സാമിനര്‍ അറിയിച്ചു. മുപ്പതാം തീയതിയാണ് ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചത്.

Top