![](https://dailyindianherald.com/wp-content/uploads/2018/12/sabarimala-2.png)
ശബരിമലയിലേയ്ക്ക് എത്തുന്ന സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കാതെ തടയുന്നതിനായി സര്‍ക്കാരും പോലീസും ഒത്തുകളിക്കുകയാണെന്ന് വിമര്‍ശനം. സ്ത്രീകളെ പ്രവേശിപ്പിക്കുമെന്നും സുപരീം കോടതി വിധി നടപ്പിലാക്കുമെന്നും വലിയ വായില്‍ പ്രഖ്യാപിക്കുന്ന സര്‍്കകാരിന് വിഷയത്തില്‍ ഡബിള്‍ റോളാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
സ്ത്രീകള്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദിവസം മുതല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് ആക്ടിവസ്റ്റുകള്‍ക്ക് അവിടെ പ്രവേശിക്കുന്നതിന് സുരക്ഷനല്‍കാനാകില്ല എന്നാണ്. ശബരിമലയില്‍ വിശ്വാസികളായ യുവതികള്‍ എത്തില്ലെന്നും അവിടെ എത്തുന്നവരെല്ലാം ആക്ടിവസ്റ്റുകളാണെന്നുമാണ് സംഘപരിവാര്‍ ആളുകള്‍ പറയുന്നത്. ഇത് രണ്ടും ഒരേ അര്‍ത്ഥം നല്‍കുന്ന പ്രസ്താവനയാണ്. ഏത് സ്ത്രീ അവിടെ പ്രവേശിക്കാന്‍ ശ്രമിച്ചാലും അവര്‍ ആക്ടിവിസ്റ്റാകുകയും തെറ്റുകാരി എന്നപോലെ ചിത്രീകരിക്കപ്പെടുകയുമാണ്.
അതേസമയം, ശബരിമലയിലേക്ക് എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്കു സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസും പ്രഖ്യാപിച്ചു കഴിഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മല കയറാന്‍ അനുവദിക്കില്ലെന്നും പോലീസ് പറയുന്നു. വരുംദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാകും. യുവതികളില്‍ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാന്‍ അനുവദിക്കണം. ഇതിനുള്ള അനുമതിക്കായി സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
സന്നിധാനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് ഡി.ജി.പിക്ക് റിപ്പാര്‍ട്ട് നല്‍കിയത്. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളില്‍ പ്രതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാരെത്തിയാല്‍ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (42), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവര്‍ തിങ്കളാഴ്ചയാണ് ശബരിമല കയറാന്‍ എത്തിയത്. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ രാവിലെ പമ്പയില്‍നിന്നു ചെളിക്കുഴിയും അപ്പാച്ചിമേടും മരക്കൂട്ടവും താണ്ടി ചന്ദ്രാനന്ദന്‍ റോഡില്‍ പ്രവേശിച്ച യുവതികള്‍ക്കു വലിയനടപ്പന്തലിന് അരകിലോമീറ്റര്‍ മുന്പ് യാത്ര അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.