ബിജെപിയിലേക്കുള്ള ഒഴുക്കിന് തടയിട്ട് കോണ്‍ഗ്രസ് നേതൃത്വം; ആന്റണി ഇടപെട്ടു, കെടിഡിസി മുന്‍ ചെയര്‍മാന്‍ ബിജെപിയിലേക്കില്ല

തിരുവനന്തപുരം: ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ബാധിച്ചത് കോണ്‍ഗ്രസിനെയാണ്. ശബരിമല വിധി വന്നപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കാണ് ഉണ്ടായത്. അചതിന് തടയിടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്ല രീതിയില്‍ വിയര്‍ക്കേണ്ടിയും വന്നു. എന്നിട്ടും മുന്‍ കെപിസിസി അംഗമായ ജി രാമന്‍ നായരടക്കം ബിജെപിക്കൊപ്പം പോയത് കോണ്‍ഗ്രസിന് വലിയ ക്ഷീണമായി. രാമന്‍ നായര്‍ക്ക് പിന്നാലെ വന്‍ സ്രാവുകള്‍ ഇനിയും വരുമെന്ന് ശ്രീധരന്‍ പിളളയടക്കം ആവര്‍ത്തിക്കുന്നത് ഏറ്റവും അധികം നെഞ്ചിടിപ്പേറ്റുന്നതും കോണ്‍ഗ്രസിന്റെതാണ്.
കഴിഞ്ഞ ദിവസമാണ് കെടിഡിസി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ വിജയന്‍ തോമസ് ബിജെപിയില്‍ ചേരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചത്. ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് പാര്‍ട്ടി ദേശീയ നേതൃത്വവുമായി വിജയന്‍ തോമസ് ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അനുനയ ചര്‍ച്ച നടത്തി ആ ചോര്‍ച്ച ഒഴിവാക്കിയിരിക്കുകയാണ്. വിജയന്‍ പിള്ള ബിജെപിയിലേക്ക് പോകുന്നത് തടയാന്‍ എ കെ ആന്റണി ഉള്‍പ്പടെയുള്ള നോതാക്കള്‍ അനുനയ ചര്‍ച്ചകള്‍ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ചര്‍ച്ചയ്ക്കൊടുവില്‍ ബിജെപിയിലേക്ക് പോകാനുളള നീക്കം വിജയന്‍ തോമസ് ഉപേക്ഷിച്ചു എന്നാണ് സൂചന. സീറ്റടക്കം വാഗ്ദാനം ചെയ്താണ് വിജയനെ പിടിച്ച് നിര്‍ത്തിയിരിക്കുന്നത്.

Top