തദ്ദേശ തിരഞ്ഞെടുപ്പ്: നോമിനേഷനിൽ പിഴവ് വരാതിരിക്കാൻ എന്ത് ചെയ്യണം.

കേരളത്തിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുകയാണല്ലോ. വരുന്ന അഞ്ചു വർഷത്തേക്ക് തങ്ങളുടെ സ്ഥാനാർഥി തന്നെ പ്രതിനിധി യായി വരണമെന്നാണ് സകലരും ആഗ്രഹിക്കുന്നത്. എല്ലായിടത്തും അതിന്റെ കോലാഹലങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്., അണികളും അനുഭാവികളും അടക്കമുള്ളവർ തങ്ങളുടെ പാർട്ടിയുടെ സ്ഥാനാർത്ഥിയുടെ വിജയത്തിനായി അഹോരാത്രം പണിയെടുക്കുന്ന തിരക്കിലാണ്. പക്ഷെ പുറമെയുള്ള ഒരുക്കങ്ങൾ എത്രയൊക്കെ മനോഹരമാക്കിയാലും സ്ഥാനാർഥി കൊടുക്കുന്ന നോമിനേഷനിൽ എന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ അത്രയും കാലം നടത്തിയ ഒരുക്കങ്ങളെല്ലാം പാഴായിപ്പോകും. നിലവിലെ സ്ഥാനാർത്ഥി അയോഗ്യനാകും പ്പോകും. ഒരുപാട് വിഷമമുണ്ടാക്കുന്ന സംഗതിയാണത്. ഇതിനു മുൻപുള്ള പല തിരഞ്ഞെടുപ്പുകളിലും യോഗ്യരായ പല സ്ഥാനാർത്ഥികളും ഇത്തരത്തിലുള്ള ചെറിയ അശ്രദ്ധ മൂലം പുറത്തായത് നാം കണ്ടിട്ടുള്ളതാണ്. ഇക്കുറി അങ്ങനെ സംഭവിക്കാതിരിക്കാൻ താഴെപ്പറയുന്ന ചിലകാര്യങ്ങൾ കുറച്ചൊന്നു ശ്രദ്ധിച്ചാൽ മതി.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 21 കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.

1, വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2, സ്ഥാനാർഥി വീട്ടുകരം വസ്തുക്കരം തുടങ്ങിയവ അടച്ച രസീത് കൈവശം സൂക്ഷിക്കുക

3, ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും യാതൊരുവിധ ബാധ്യതകളും ഇല്ല എന്നുള്ള സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കേണ്ടതാണ്

4, വീട്ടുകരം വസ്തുക്കരം ടെലഫോൺ കുടിശ്ശിക വാട്ടർ കണക്ഷൻ കുടിശ്ശിക ഇവയിലേതെങ്കിലും കൂടി ഉണ്ടെങ്കിൽ ഉടൻതന്നെ അടച്ച് രസീത് സൂക്ഷിക്കേണ്ടതാണ്

5, റവന്യൂ റിക്കവറി ഉണ്ടെങ്കിൽ അത്എത്രയും വേഗം പരിഹരിക്കേണ്ടതാണ്

6, സ്ഥാനാർഥി ആകുന്ന വ്യക്തിയുടെ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള എല്ലാവിധ സ്ഥലങ്ങളുടെയും ബാങ്ക് അക്കൗണ്ട്കളുടെയും നിക്ഷേപങ്ങളുടെയും സ്വർണം വാഹനം മുതലായവയുടെയും വിവരങ്ങൾ നേരത്തെ തന്നെ എഴുതി വയ്ക്കേണ്ടതാണ്

7, നിക്ഷേപത്തിൻ്റെ കണക്കും ബാങ്ക് വായ്പകളുടെ കണക്കും നോമിനേഷനിൽ കാണിക്കേണ്ടതാണ്

8, നോമിനേഷൻപൂരിപ്പിക്കുമ്പോൾ സത്യസന്ധമായ വിവരങ്ങൾ മാത്രം എഴുതുക

9, സ്ഥാനാർഥിയാകുന്ന വ്യക്തി ഏതെങ്കിലും കേസിൽ പ്രതി യാണെങ്കിൽ ആ കേസുകളുടെ നമ്പരും സെക്ഷനും നോമിനേഷനിൽ കാണിക്കേണ്ടതാണ്

10., ഒന്നിലധികം കോടതികളിൽ കേസ് ഉണ്ടെങ്കിൽ അത് വ്യക്തമായി എഴുതി ചേർക്കേണ്ടതാണ് ആണ്

11, സമരങ്ങളിൽ പങ്കെടുത്തു നമ്മളറിയാതെ ഉള്ള കേസുകൾ ഉണ്ടെങ്കിൽ അത് അന്വേഷിച്ച് ജാമ്യം എടുക്കേണ്ടതാണ്

12, സംവരണ മണ്ഡലങ്ങളിൽ മത്സരിക്കുന്ന എസ് സി, എസ് ടി സ്ഥാനാർത്ഥികൾ നേരത്തെ തന്നെ
തഹസിൽദാരിൽനിന്നും ജാതി സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കേണ്ടതാണ്.

13, നോമിനേഷൻ നൽകുമ്പോൾ 3 സെറ്റ് നോമിനേഷൻ എങ്കിലും ഒരു സ്ഥാനാർത്ഥിക്ക് നൽകാവുന്നതാണ്

14, 3 സെറ്റ് നോമിനേഷനുകൾ നൽകുന്ന സ്ഥാനാർഥി രണ്ട് സെറ്റ് നോമിനേഷനുകൾ പിൻവലിക്കുന്നു എന്ന് വരണാധികാരിക്ക് എഴുതി കൊടുക്കാൻ പാടുള്ളതല്ല അങ്ങനെ ചെയ്താൽ എല്ലാ നോമിനേഷനും അസാധുവായി മാറും.

15, സ്വന്തം വാർഡിൽ നിന്നും മറ്റൊരു വാർഡിലേക്ക് ആണ് മാറി മത്സരിക്കുന്നു എങ്കിൽ സ്ഥാനാർഥിയുടെ പേരുള്ള വോട്ടർ പട്ടികയുടെ ഒരു കോപ്പി കൂടി അടയാളപ്പെടുത്തി നോമിനേഷൻ സെറ്റിൽ വയ്ക്കേണ്ടതാണ്

16, മത്സരിക്കുന്ന വാർഡിലെ വോട്ടർമാർക്ക് മാത്രമേ സ്ഥാനാർത്ഥിയെ നിർദ്ദേശിക്കുവാനും പിന്താങ്ങുവാനും കഴിയുകയുള്ളൂ എന്ന കാര്യം പ്രത്യേകം ഓർക്കുക

17, ഏതെങ്കിലും ഒരു സ്ഥാനാർഥിയെ നിർദേശിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന വ്യക്തികൾക്ക് മറ്റൊരു സ്ഥാനാർഥിയെ നിർദ്ദേശിക്കുവാനോ പിൻ താങ്ങുവാനോപാടുള്ളതല്ല

18, വിശ്വാസം ഉള്ള വ്യക്തിയെ കൊണ്ട് മാത്രമേ പേര് നിർദ്ദേശിക്കാനും പിന്താങ്ങുകയും ചെയ്യുവാൻ പാടുള്ളു

19, നോമിനേഷൻ പൂരിപ്പിച്ചശേഷം ഇക്കാര്യം വ്യക്തമായി അറിയാവുന്ന രണ്ടു പേരെ കൊണ്ടെങ്കിലും പത്രിക വായിച്ചു പരിശോധിച്ചതിന് ശേഷം മാത്രമേ പത്രിക സമർപ്പിക്കാൻ പാടുള്ളൂ

20, സ്ഥാനാർത്ഥിയെ നിർദേശിക്കുന്ന ആളും പിന്താങ്ങുന്നയാളം ഒപ്പിടേണ്ട പേജുകളിൽ ഒപ്പിട്ടിട്ടുണ്ട് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

21, പത്രികാ സമർപ്പണത്തിനുള്ള തലേദിവസം തന്നെ പത്രിക പൂരിപ്പിച്ച് വയ്ക്കേണ്ടതാണ്…

ഇക്കാര്യങ്ങൾ എല്ലാ സ്ഥാനാർഥികളും ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു.

Top