പശുക്കളെ ഉപദ്രവിക്കുന്നവരുടെ കൈകാലുകള്‍ വെട്ടിനുറുക്കുമെന്ന് ബി.ജെ.പി എം.എല്‍.എ

ലഖ്നോ: പശുക്കളെ കൊലപ്പെടുത്തുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്യുന്നവരുടെ കൈകാലുകള്‍ വെട്ടിനുറുക്കുമെന്ന മുന്നറിയിപ്പുമായി ബി.ജെ.പി എം.എല്‍.എ. മുസഫര്‍നഗര്‍ ജില്ലയിലെ കതൗലി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ വിക്രം സൈനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വന്ദേമാതരം എന്നു പറയാന്‍ മടി കാണിക്കുന്നവരുടെയും ഭാരത് മാതാ കീ ജയ് എന്നു വിളിക്കുമ്പോള്‍ വേദനിക്കുന്നവരെയും പശുവിനെ അമ്മയുടെ സ്ഥാനത്ത് കാണാതെ അവയെ കൊല്ലുന്നവരെയും കൈകാലുകള്‍ വെട്ടിനുറുക്കുമെന്ന് താന്‍ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു യു.പി നിയമസഭാംഗം പറഞ്ഞത്. മുസാഫര്‍പൂരില്‍ നിന്നുള്ള മന്ത്രി സുരേഷ് റാണയെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാദ പ്രസംഗം. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ യുവാക്കളടങ്ങിയ സംഘം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 2013ലെ മുസാഫര്‍നഗര്‍ കലാപ സമയത്ത് വര്‍ഗീയ പ്രസംഗം നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് വിക്രം സൈനി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളലൂടെ വിവാദ നായകനായ യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിക്കസേരയില്‍ എത്തിയ ശേഷം പ്രഥമ പരിഗണന നല്‍കിയ വിഷ‍യങ്ങളിലൊന്ന് അറവുശാലകള്‍ക്കെതിരായ നീക്കമായിരുന്നു. കശാപ്പുശാലകള്‍ പൂട്ടിയും പശുക്കടത്ത് വിലക്കിയും ‘ആഭ്യന്തരഭരണം’ ഏറ്റെടുത്ത യോഗി ആദിത്യനാഥിന്‍റ അജണ്ടകള്‍ക്കെതിരെ യു.പിയിലെ ഇറച്ചി വ്യാപാരികള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Top