തോല്‍വി മണത്തു !..ബി.ജെ.പി തോറ്റാല്‍ പടക്കം പൊട്ടിക്കേണ്ടവര്‍ പാകിസ്‌താനില്‍ പോയി പൊട്ടിച്ചോണമെന്ന് അമിത്‌ ഷാ

ന്യൂഡല്‍ഹി:ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പരാജയം മണത്ത ബിജെപി നേതാക്കള്‍ . ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റാല്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിക്കേണ്ടവര്‍ പാകിസ്‌താനില്‍ പൊക്കോണമെന്ന്‌ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷാ. റക്‌സൗലില്‍ ഒരു റാലിയില്‍ പങ്കെടുത്ത്‌ സംസാരിക്കവെയാണ്‌ അമിത്‌ ഷായുടെ വിവാദ പ്രസംഗം.
ബീഹാറിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ തൊട്ടടുത്ത ദിവസമായിരുന്നു അമിത്‌ഷായുടെ പ്രസംഗം.

ഏതെങ്കിലും സാഹചര്യത്തില്‍ പാകിസ്‌താന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ജയിച്ചവരും തോറ്റവരും രാജ്യത്ത്‌ തന്നെ ഉണ്ടാവും. എന്നാല്‍ ഇത്‌ പടക്കം പൊട്ടിച്ച്‌ ആഘോഷിക്കണമെന്നുള്ളവര്‍ പാകിസ്‌താനില്‍ പോയി പൊട്ടിച്ചോണമെന്ന്‌ അമിത്‌ ഷാ പറഞ്ഞു.റാലിയില്‍ അമിത്‌ ഷായ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വേദി പങ്കിട്ടിരുന്നു. ബീഹാറില്‍ ബി.ജെ.പിക്ക്‌ ശക്‌തമായ എതിരാളികളാണ്‌ നിതീഷ്‌ കുമാറും ലാലു പ്രസാദ്‌ യാദവും. ഇവര്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നു.

Top