തെലങ്കാനയില്‍ ബിജെപി ഭരണം?!! പ്രമുഖന്മാര്‍ കളത്തിലിറങ്ങി; സഹായം പേണ്ടെന്ന് ടിആര്‍എസ്

ഹൈദരാബാദ്: രാജ്യമെമ്പാടും ഉറ്റുനോക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ വിധി നാളെ അറിയാം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും. ഇതിനിടെ തെലങ്കാനയില്‍ തൂക്ക് മന്ത്രി സഭയ്ക്കാവും സാധ്യത എന്ന് നിലയ്ക്ക് രാഷ്ട്രീയക്കലികള്‍ ആരംഭിച്ചെന്നാണ് വിവരം. ഭരണത്തില്‍ വരാനായി ബിജെപി കളത്തിലിറങ്ങിക്കഴിഞ്ഞു.

എന്നാല്‍ ബി.ജെ.പി തെലങ്കാന പ്രസിഡന്റ് ഡോ. കെ ലക്ഷ്മണ്‍ മുന്നോട്ടുവെച്ച ഓഫര്‍ തങ്ങള്‍ക്കുവേണ്ടെന്ന് തെലങ്കാന രാഷ്ട്ര സമിതി വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാന നിയമസഭയില്‍ കേവലഭൂരിപക്ഷം നേടാന്‍ തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുടേയും സഹായം വേണ്ടെന്നും ടി.ആര്‍.എസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ല. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനുണ്ട് എന്നാണ് തോന്നുന്നത് ‘ എന്നായിരുന്നു ലക്ഷ്മണ്‍ ശനിയാഴ്ച പറഞ്ഞത്.

ബി.ജെ.പി ടി.ആര്‍.എസിനെ പിന്തുണയ്ക്കുമോയെന്ന് ചോദിച്ചപ്പോള്‍ ‘ ന്യൂദല്‍ഹിയിലെ ഹൈക്കമാന്റുമായി ഞങ്ങള്‍ സംസാരിക്കും. അതിനുശേഷം അക്കാര്യം തീരുമാനിക്കും. ആവശ്യമായി വന്നാല്‍ ഞങ്ങള്‍ പിന്തുണ നല്‍കും. എ.ഐ.എം.ഐ.എമ്മുമായോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യവുമായോ ഞങ്ങള്‍ ഒരുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ല’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനു പ്രതികരിക്കുകയായിരുന്നു ടി.ആര്‍.എസ് വക്താവ് ഭാനു പ്രസാദ്. ‘ അധികാരം നിലനിര്‍ത്താന്‍ ആവശ്യമായ സീറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ട്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

‘വാക്കു പാലിക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. ബി.ജെ.പിയുമായി സഖ്യത്തിലെത്താനുള്ള ഒരു സാധ്യതയുമില്ല.’ ടി.ആര്‍.എസിന്റെ മുതിര്‍ന്ന നേതാവ് അബിദ് റസൂല്‍ ഖാന്‍ പറഞ്ഞു.

നേരത്തെ ലക്ഷ്മണിന്റെ പ്രസ്താവന ബി.ജെ.പി മുഖ്യ വക്താവ് കൃഷ്ണ സാഗര്‍ റാവു തള്ളിയിരുന്നു. തെലങ്കാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ജയിക്കാനാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഡിസംബര്‍ 11ലെ വിധിയെന്തായാലും ജനവിധിയെ മാനിക്കുമെന്നും തൂക്കുമന്ത്രിയായാല്‍ ബി.ജെ.പി ഒരു പാര്‍ട്ടിയേയും പിന്തുണയ്ക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Top