ജയരാജന്‍ കാണിച്ച അവിവേകത്തെ മുഖ്യമന്ത്രി തിരുത്തേണ്ടതായിരുന്നു; ഇങ്ങനെയാണെങ്കില്‍ സര്‍ക്കാരിന്റെ ജനപിന്തുണ വൈകാതെ കുറയുമെന്നും സുരേന്ദ്രന്‍

ksurendran

തിരുവനന്തപുരം: ഇപി ജയരാജനെ ചങ്ങലയ്ക്കിടേണ്ട സമയമായെന്ന് പറഞ്ഞ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വീണ്ടും രംഗത്ത്. ജയരാജന്‍ നൂറു ജന്മം വിചാരിച്ചാലും സാധിക്കാത്ത നേട്ടമാണ് അഞ്ജു കേരളത്തിന് നേടിത്തന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

പഴയ പരിപ്പുവടയും കട്ടന്‍ ചായയുമല്ല ഇതെന്ന് നേരത്തെ പറഞ്ഞ സഖാവാണ് ഇ പി ജയരാജനെന്നും വിമാന കൂലി കൊടുക്കാന്‍ അര്‍ഹതയുളളത് കൊണ്ടാണല്ലോ അവര്‍ക്കത് നല്‍കിയതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ഇന്ത്യാ രാജ്യം അവരെ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചതാണ് .ജയരാജന്‍ കാണിച്ച അവിവേകത്തെ മുഖ്യമന്ത്രി തിരുത്തേണ്ടതായിരുന്നുവെന്നും സുരേന്ദ്രന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഐഎം ആസ്ഥാന ട്രോളര്‍മാരെല്ലാം ചേര്‍ന്ന് അഞ്ജുവിനെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ പറയുന്നു.സര്‍ക്കാരിന്റെ ജനപിന്തുണ കുറയ്ക്കാന്‍ പ്രതിപക്ഷത്തിന് വലിയ ജോലിയൊന്നും ചെയ്യേണ്ടി വരികില്ലെന്നാണ് തോന്നുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top