തല്ലിയോടിച്ചവരുടെ നേതാവിന് മുന്നില്‍ കറുത്തതുണികൊണ്ട് വായമൂടി ഫോട്ടോഗ്രാഫറുടെ പ്രതിഷേധം

കൊല്ലം: ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേറ്റ ഫോട്ടോഗ്രാഫറുടെ പ്രതിഷേധം വേറിട്ടതാകുന്നു.
കൊല്ലത്തെ മംഗളം ഫോട്ടോഗ്രാഫര്‍ ജയമോഹന്‍ തമ്പിയാണ് പ്രതിഷേധവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രതിഷേധിച്ചത്.

കറുത്ത തുണി ഉപയോഗിച്ച് വായ മൂടിക്കെട്ടിയാണ് ജയമോഹന്‍ തമ്പി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ഈ ഫോട്ടോ വൈറലായിക്കഴിഞ്ഞു.

Top