കേരളത്തിലെ കോവിഡ് രോഗികളുടെ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നത്; കെ. സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

കേരളത്തിലെ കോവിഡ് രോഗികളുടെ വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് പ്രത്യേക മെഡിക്കല്‍ ടീമിനെ അനുവദിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് നിലവിലുളള സജീവ കേസുകളില്‍ 26 ശതമാനവും കേരളത്തിലാണ്.

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കില്‍ സംസ്ഥാനത്ത് ഇത് പത്ത് ശതമാനമാണ്. ദേശീയ ശരാശരിയുടെ അഞ്ച് മടങ്ങ് കൂടുതലാണിത്. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നുവെന്നും സുരേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുളള 20 ജില്ലകള്‍ എടുത്താല്‍ അതില്‍ പന്ത്രണ്ടും കേരളത്തിലാണെന്നും മരണ നിരക്കില്‍ കുറവ് വരുന്നില്ലെന്നും സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

Top