കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി; ജയിലില്‍ കഴിഞ്ഞപ്പോള്‍ ആശങ്ക ആചാരലംഘനം നടത്തുമോ എന്ന് മാത്രം

തിരുവനന്തപുരം: ഇരുപത്തിമൂന്ന് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി. ജയിലിന് പുറത്തെത്തിയ സുരേന്ദ്രനായി വലിയ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ശബരിമലയില്‍ അവിശ്വാസികള്‍ ആചാരലംഘനം നടത്തുമോയെന്നു മാത്രമേ ജയിലിനുള്ളില്‍ കഴിഞ്ഞ സമയത്ത് ആശങ്കപ്പെട്ടിരുന്നുള്ളുവെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാമജപ പ്രതിഷേധം ഉള്‍പ്പെടെയുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളില്‍ ഇനിയും താന്‍ പങ്കെടുക്കും. ശബരിമലയിലെ ആചാരലംഘനത്തിനെതിരെയുള്ള സമരം തുടരുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ കുറ്റബോധം തോന്നുകയോ ചെയ്തിട്ടില്ല. ശബരിമലയെ തകര്‍ക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികളെ അണിനിരത്തി സമരം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top